പ്രശാന്ത് ഭൂഷണിനെതിരായ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും
text_fieldsന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിന്‍റെ പരിഗണനക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ചതില്‍ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ഹരജി സെപ്തംബര്‍ 10ന് വീണ്ടും പരിഗണിക്കും.
അഭിപ്രായ സ്വതന്ത്ര്യവും കോടതി അലക്ഷ്യ സംബന്ധമായ കേസില്‍ സ്വമേധായ കേസ് എടുക്കാനുമുള്ള കോടതിയുടെ അധികാരവും സംബന്ധിച്ച കാര്യങ്ങള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സമയക്കുറവുണ്ട്. ഈ കേസ് കൂടുതല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ നിരുപാധിക മാപ്പപേക്ഷിക്കാൻ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹരജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. എന്നാൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലാപാടിലാണ് പ്രശാന്ത് ഭൂഷൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.