'പേടിത്തൊണ്ടനായ കുട്ടി അധ്യാപകന് മുന്നിൽ',അവസാനം ഗെറ്റൗട്ടും;പഴയ ചിത്രം കുത്തിപ്പൊക്കി പ്രശാന്ത്ഭൂഷൻ
text_fieldsകേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് പിന്നാലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത്ഭൂഷൻ. പഴയ കേന്ദ്ര മന്തിസഭാ യോഗത്തിൽ ഉയർന്ന പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന മോദിയുടെ മുന്നിൽ അനുസരണയോടെ നിൽക്കുന്ന ആരോഗ്യമന്ത്രി ഹർഷവർധെൻറ ചിത്രമാണ് പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചത്. 'പേടിത്തൊണ്ടനായ കുട്ടി അധ്യാപകന് മുന്നിൽ. ക്ലാസിൽ നിന്ന് ഇറങ്ങിപ്പോ'-എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗമയിൽ പുസ്തവും പിടിച്ചിരിക്കുന്ന മോദിയുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്ന ഹർഷവർധെൻറ ചിത്രം ആരിലും സഹതാപം ഉണർത്തും. പുതിയ മന്ത്രിസഭാ പുനസംഘടനയിൽ ഹർഷവർധനെ ഉത്തരവാദിത്വങ്ങളിൽ വീഴ്ച്ച വരുത്തി എന്ന് ആരോപിച്ച് പുറത്താക്കുകയും ചെയ്തിരുന്നു.
രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനസംഘടനയിൽ 36 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ മന്ത്രിസഭയിൽനിന്ന് 12 പേരെ രാജിവെപ്പിച്ച് 43 അംഗങ്ങളെ ഉൾപ്പെടുത്തി. ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖർ മന്ത്രിയായതോടെ വി. മുരളീധരന് പുറമെ കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യം രണ്ടായി.
രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേകർ, ഹർഷ് വർധൻ, സദാനന്ദ ഗൗഡ, സന്തോഷ് ഗ്യാങ്വർ തുടങ്ങി ഏഴ് കാബിനറ്റ് റാങ്കുകാർ അടക്കം 12 മന്ത്രിമാർ പുറത്തായി. സഹമന്ത്രിമാരായിരുന്ന അനുരാഗ് ഠാകുർ, പുരുഷോത്തം രൂപാല, ജി. കിഷൻ റെഡ്ഡി തുടങ്ങിയവരടക്കം നിലവിലുള്ള ഏഴു മന്ത്രിമാരെ കാബിനറ്റ് റാങ്ക് നൽകി ഉയർത്തി.
മുൻ ശിവസേന നേതാവ് നാരായൺ റാണെ, മുൻ കോൺഗസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സുപ്രീംകോടതി അഭിഭാഷക മീനാക്ഷി ലേഖി തുടങ്ങി ബി.ജെ.പിയിൽനിന്നും ഘടകകക്ഷികളിൽനിന്നുമായി 36 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
രവി ശങ്കർ പ്രസാദും പ്രകാശ് ജാവ്ദേക്കറും അടക്കം പ്രമുഖർ പുറത്തായി. പുനസംഘടനയിൽ പ്രമുഖ കേന്ദ്ര മന്ത്രിമാരാണ് പുറത്തായത്. ഏഴ് കാബിനറ്റ് മന്ത്രിമാർ അടക്കം 12 പേർക്കാണ് കസേര നഷ്ടമായത്. നിയമ, െഎ.ടി മന്ത്രി രവി ശങ്കർ പ്രസാദ്, വാർത്താവിതരണ പ്രക്ഷേപണ, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ, രാസവളം മന്ത്രി സദാനന്ദ ഗൗഡ, തൊഴിൽ മന്ത്രി സന്തോഷ് ഗ്യാങ്വർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ എന്നീ പ്രമുഖ നേതാക്കളെയാണ് രാജിവെപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞജയ് ധോത്റെ, പശ്ചിമ ബംഗാളിൽ നിന്നുള്ള മന്ത്രിമാരായ ബാബുൽ സുപ്രിയോ, ദേബശ്രീ ചൗധരി, റാവു സാഹെബ് ധാൻവെ പാട്ടീൽ, രത്തൻ ലാൽ കട്ടാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവർക്കും രാജിവെക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.