നാം കോവിഡിനെ തോൽപ്പിക്കുമ്പോഴേക്കും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴും, പലരും രാജ്യം വിടും: സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: രാജ്യം ഭീതിയോടെ നേരിടുന്ന കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാനാവാതെ മുഖം നഷ്ടപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലാണ് അദ്ദേഹം ഇന്ന് വിവിധ ട്വീറ്റുകളിലൂടെ കേന്ദ്ര സർക്കാരിനെയും അവരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായി പ്രതികരിച്ചത്. രാജ്യത്തിെൻറ ഭാവിയെ അപകടത്തിലാക്കുന്ന വിധത്തിലാണ് കോവിഡിെൻറ പോക്കെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. കോവിഡിനെ നമ്മൾ തോൽപ്പിക്കുേമ്പാഴേക്കും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാകുമെന്നും രാജ്യത്തിന് താങ്ങായി നിൽക്കേണ്ട ഏറ്റവും മികച്ച ആയിരക്കണക്കിന് പ്രതിഭകൾ രാജ്യം വിടുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രത്യാശയുടെ ഒറ്റുകൊടുക്കലും ആധുനിക പുരോഗമന ഇന്ത്യ എന്ന സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കടുത്ത പ്രഹരവുമാണ് രാജ്യമിപ്പോൾ നേരിടുന്ന സാഹചര്യം. ഒരിക്കൽ നമ്മള്‍ കൊവിഡിനെ തോല്‍പ്പിക്കും. എന്നാല്‍ അപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾക്ക് കൂടി ജീവന്‍ നഷ്ടമാകും. ഇന്ത്യയുടെ ഏറ്റവും മികച്ചതും തിളക്കമുള്ളതും എന്ന് പറയാവുന്ന ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ട് പോകുകയും ചെയ്യും',-പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
"What is happening today is a betrayal of hope&a slap in the face of the dream that was a modern progressive India.
— Prashant Bhushan (@pbhushan1) May 7, 2021
We will beat Covid eventually. But by then 1000s more will lose their lives. 1000s of others,our best&brightest, will have left the country" https://t.co/236IqVjXfy
കോവിഡിനെ നിയന്ത്രിക്കാൻ ലോക്ക്ഡൗണുകൾ സഹായിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോലികൾ, ഉപജീവനമാർഗങ്ങൾ, ആരോഗ്യം എന്നിവ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് യുവാക്കളുടെ ഭാവിയും മാനസികാരോഗ്യവും അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രശാന്ത് ഭൂഷൺ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
Lockdowns don't help in controlling Covid. They destroy jobs, livelihoods, health by preventing access to healthcare, futures of youth & also impact mental health https://t.co/wuI4ScOFHh
— Prashant Bhushan (@pbhushan1) May 7, 2021
പ്രസാർ ഭാരതി തലവൻ ജവഹർ സിർകാർ മോദി സർക്കാരിെൻറ ഭരണ പരാജയം ചൂണ്ടിക്കാട്ടി പറഞ്ഞ പ്രസ്താവനയും അദ്ദേഹം ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. "പ്രസാർ ഭാരതിയുടെ തലവൻ എന്ന നിലയിൽ രണ്ട് വർഷത്തിലേറെയായി മോദി സർക്കാരിെൻറ പ്രവർത്തനം നിരീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ എെൻറ കാലാവധിക്ക് മുമ്പ് തന്നെ ഞാൻ രാജിവച്ചു. കാരണം ഭരണത്തിെൻറ തകർച്ചയ്ക്ക് ഞാൻ ഏറ്റവും അടുത്ത് നിന്ന് തന്നെ സാക്ഷ്യം വഹിച്ചു. " -ജവഹർ സിർകാർ, അദ്ദേഹം കുറിച്ചു.
"I had the opportunity to observe from within, the functioning of the Modi govt for over 2 yrs, as head of Prasar Bharati. I resigned before my term, when I could take it no more. I witnessed at close quarters the collapse of governance": Jawahar Sircarhttps://t.co/p8ppHKpDnC
— Prashant Bhushan (@pbhushan1) May 7, 2021
നിങ്ങളുടെ ദൈവത്തിന് 56 ഇഞ്ച് നെഞ്ചൊന്നുമില്ല. വെറും വീമ്പിളക്കുന്നയാളും പൊങ്ങച്ചക്കാരനുമാണ് അകത്തൊന്നുമില്ല. ആധുനിക കാലത്തെ ഏറ്റവും ഭീകരമായ പ്രതിസന്ധി നമ്മെ നശിപ്പിച്ചുകൊണ്ടിരിക്കുേമ്പാൾ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ എല്ലാ വിധത്തിലും പരാജയപ്പെടുത്തി.പൗരൻമാരെ സംരക്ഷിക്കുന്നതിൽ ഒരൽപ്പം പോലും താൽപര്യം അദ്ദേഹത്തിനില്ല. -പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
"Your God does not have a 56-inch chest. He is all bluster, all swagger, no substance. He has failed the people of India on every count as the worst crisis in modern times ravages us. He has no interest in protecting the citizenry he is expected to serve"https://t.co/YS2Gt8piI1
— Prashant Bhushan (@pbhushan1) May 7, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.