വ്യാജമാധ്യമപ്രവർത്തകരുടേയും സ്വയംപ്രഖ്യാപിത വിദഗ്ധരുടേയും ചർച്ചകൾ കണ്ട് സമയം പാഴാക്കരുത്; എക്സിറ്റ് പോളിൽ പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: മൂന്നാം തവണയും എൻ.ഡി.എ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്തതവണ തെരഞ്ഞെടുപ്പ് വരുമ്പോൾ വ്യാജ മാധ്യമപ്രവർത്തകരുടേയും സമൂഹമാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിദഗ്ധരുടേയും ചില രാഷ്ട്രീയക്കാരുടേയും ചർച്ചകളും നിരീക്ഷണങ്ങളും കണ്ട് സമയം പാഴാക്കരുതെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പ്രശാന്ത് കിഷോർ നേരത്തെ തന്നെ എൻ.ഡി.എ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിരുന്നു. ബി.ജെ.പിക്ക് 370ൽ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്നും എന്നാൽ 270ൽ താഴെക്ക് പോകില്ലെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാൽ പ്രശാന്ത് കിഷോർ ബി.ജെ.പിക്ക് വേണ്ടിയാണ് ഇത്തരം പ്രവചനങ്ങൾ നടത്തുന്നതെന്നാണ് ഇൻഡ്യാ സഖ്യം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ തന്നെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 361 സീറ്റുകൾ മുതൽ 401 സീറ്റുകൾ വരെ നേടിയേക്കുമെന്നും ഇൻഡ്യാ സഖ്യം 131 മുതൽ 166 വരെ സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിച്ചത്.
കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒഡീഷയിലും ബംഗാളിലും വൻ അട്ടിമറികളുണ്ടാവുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.