ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടന്നാൽ പണി നിർത്തുമെന്ന് പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടന്നാൽ താൻ ജോലി അവസാനിപ്പിക്കുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പി 200 സീറ്റ് നേടുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ വലിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് പ്രശാന്ത് കിഷോറിന്‍റെ മുന്നറിയിപ്പ്. 200 സീറ്റ് നേടുമെന്ന അവകാശവാദം പുലർന്നില്ലെങ്കിൽ ബി.ജെ.പി നേതാക്കൾ രാജിവെക്കുമെന്ന് പറയാൻ ഒരുക്കമാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
'രണ്ടക്കം കടക്കാൻ ബി.ജെ.പി പ്രയാസപ്പെടും. പശ്ചിമ ബംഗാളിൽ നൂറു സീറ്റിൽ താഴെ മാത്രമേ ബി.ജെ.പിക്ക് നേടാനാകൂ. അവരത് കടന്നാൽ ഞാൻ ജോലി ഉപേക്ഷിക്കും' - പ്രശാന്ത് കിഷോർ പറഞ്ഞു.
2014 ലെ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോർ ആയിരുന്നു. അടുത്ത വർഷം ബംഗാളിൽ മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. പാർട്ടികൾക്ക് മികച്ച വിജയം നൽകി ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത്.
അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ സമാനതകളില്ലാത്ത നീക്കങ്ങൾ ബി.ജെ.പി നടത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസിലെ എം.എൽ.എമാരടക്കമുള്ള നേതാക്കളെ കൂട്ടത്തോടെ ബി.ജെ.പി പക്ഷത്തേക്ക് എത്തിച്ച് അമിത് ഷായുടെ നേരിട്ടുള്ള 'ഒാപറേഷൻ' ബംഗാളിൽ അരങ്ങേറുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്‍റെ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.