കോവിഡ് വ്യാപനം: കേന്ദ്രസർക്കാറിെൻറ കണക്കുകൾക്കെതിരെ പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനതോത് കുറഞ്ഞെന്ന് കേന്ദ്രസർക്കാറിെൻറ അവകാശവാദത്തിനെതിരെ തെരഞ്ഞെടുപ്പ് തന്ത ്രജ്ഞൻ പ്രശാന്ത് കിഷോർ. ആവശ്യമായ അളവിൽ പരിശോധന നടത്താത്തിനാലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതെന്നും കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിന് മുമ്പ് കോവിഡ് ബാ ധിതരുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം മൂന്നര ദിവസമായിരുന്നെന്നും ഇപ്പോഴത് ഏഴര ദിവസമായി വർധിച്ചിട്ടുണ്ട െന്നും കഴിഞ്ഞ ദിവസം കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് വ്യാപന തോത് പകുതിയായി കുറഞ്ഞെന്നാ യിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്.
എന്നാൽ, ഇൗ കണക്കുകൾ ശരിയല്ലെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. കോവിഡ് പരിശോധനകളുടെ എണ്ണം ആവശ്യമായ അളവിൽ വർധിപ്പിക്കാത്തത് കൊണ്ടാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നത്. ഇതിനർഥം വ്യാപനം ഉണ്ടാകുന്നില്ലെന്നല്ല. രോഗ വ്യാപനം തടയാൻ വർധിപ്പിച്ച അളവിൽ പരിശോധന നടത്തുകയാണ് വേണ്ടത്.
പരിശോധനകളുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണം ശതമാന കണക്കിൽ പരിഗണിക്കുന്നതാണ് വ്യാപനതോത് അറിയാൻ ശരിയായ വഴിയെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ േനാക്കുേമ്പാൾ 1.3 ശതമാനം മുതൽ 4.6 ശതമാനം വരെ കോവിഡ് വ്യാപന വർധനവാണുള്ളത്.
കോവിഡ് ബാധിച്ച പ്രദേശങ്ങളുടെ കണക്ക് എടുത്താലും എറ്റവും കൂടിയ നിലയിലാണ് ഇപ്പോൾ ഉള്ളത്. 408 ജില്ലകളിൽ കോവിഡ് രോഗികളുണ്ട്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ എണ്ണമാണിത്.
The CLAIM of India NOW taking longer to double #Corona positive cases is problematic; it COULD simply be a result of not testing enough
— Prashant Kishor (@PrashantKishor) April 21, 2020
Better to follow:
- % Positive in Tests done: Up from 1.3% to ~4.6%
- Geographical Spread: 408 districts with +ve cases; highest till date
കൂടിയ അളവിൽ പരിശോധനകൾ നടത്തി പരമാവധി രോഗ ബാധിതരെ കണ്ടെത്തുക മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള മാർഗമെന്ന് വിദഗ്ദർ പറയുന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 47 പേരാണ്. ഇതുവരെ 590 ആളുകൾക്ക് ജീവൻ നഷ്ടമായി.
നേരത്തെ, നരേന്ദ്ര മോദിയുടെയും ബീഹാറിലെ നിതീഷ് കുമാറിെൻറയും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിെൻറയുമെല്ലാം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രശാന്ത് കിഷോറിെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ചിരുന്നു. ബിഹാറിെല നിതീഷ് കുമാറിെൻറ ജനതാദളിൽ ചേരുകയും പിന്നീട് പുറത്ത് വരികയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാറിനെതിരെയും ബീഹാറിലെ നിതീഷ് കുമാറിനെതിരെയും പ്രശാന്ത് നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.