പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോർ രാജിവെച്ചു
text_fieldsഛണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ ഉപദേശക സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പൊതുജീവിതത്തിൽ നിന്ന് താൽകാലികമായി ഇടവേളയെടുക്കുകയാണെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നു. ഭാവി പരിപാടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാഹുൽ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉറപ്പും കോൺഗ്രസ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കായി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. തുടർന്ന് പദവി പ്രശാന്ത് ഒഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രശാന്ത് കിഷോർ ജെ.ഡി.യുവിൽ ചേർന്നെങ്കിലും നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് പാർട്ടിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.