ഇൗ ലോക്ഡൗൺ പിഴവുകളുടെ പിഴ -പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നതിൽ കേന്ദ്ര സർക്കാറിെ നതിെര വിമർശനവുമായി തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. അവസരോചിതമായി പ്രവർത്തിക്കുന്നതിൽ വന്ന വീഴ് ചക്ക് നാം ഒടുക്കുന്ന വിലയാണ് രാജ്യത്തെ 21 ദിവസം നീളുന്ന ലോക്ഡൗണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡ് ഭീഷണിയെ ചെറുക്കുന്നതിന് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതിെൻറ പിഴവാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്. മോശപ്പെട്ട ദിവസങ്ങളാണ് വരാനുള്ളത്. ലോക്ഡൗൺ ഇപ്പോൾ അനിവാര്യമായിരിക്കുന്നു. എന്നാൽ 21 ദിവസം അൽപം കൂടിയ കാലയളവാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാൾ എന്നിവരുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത് കിഷോർ ഇപ്പോൾ ബീഹാർ കേന്ദ്രമായി സ്വതന്ത്ര രാഷ്ട്രീയ നീക്കത്തിലാണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.