പൗരത്വ നിയമം: ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ നിലപാടെടുക്കണം -പ്രശാന്ത് കിഷോർ
text_fields
ന്യൂഡൽഹി: ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ. ഇന്ത്യയിൽ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്. അവരാണ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതെന്ന്തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ കൂടിയായ പ്രശാന്ത് കിഷോർ പറഞ്ഞു.
‘പാര്‍ലമെൻറില്‍ ഭൂരിപക്ഷം ലഭിച്ചു. ഇനി ജുഡീഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിെൻറ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. മൂന്ന് മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനോടും എന്‍.ആര്‍.സിയോടും നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ നിലപാട് വ്യക്തമാക്കണം'- പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
പാര്‍ലമെൻറില്‍ ജെ.ഡി.യു പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. മതത്തിെൻറ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനും കുറ്റാരോപണം നടത്താനും സാധിക്കുംവിധത്തില്‍ സര്‍ക്കാരിെൻറ കൈവശമുള്ള മാരകമായ ചേരുവയാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററുമെന്നായിരുന്നു പ്രശാന്ത് കിഷോറിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.