കോൺഗ്രസിൽ ചേരാനിരിക്കെ ടി.ആർ.എസിന് തെരഞ്ഞെടുപ്പ് സഹായവുമായി പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി.ആർ.എസുമായി തെരഞ്ഞെടുപ്പ് പ്രചാരണ കരാറിൽ.
പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനവും അദ്ദേഹം സമർപ്പിച്ച തെരഞ്ഞെടുപ്പ് രൂപരേഖ സംബന്ധിച്ചും തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസിന്റെ സുപ്രധാന യോഗം നടക്കാനിരിക്കെയാണ് ടി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ ചുമതല പ്രശാന്ത് കിഷോറിന്റെ കമ്പനി ഏറ്റെടുക്കുന്നത്.
പാർട്ടി പ്രവേശനത്തിന് മുന്നോടിയായി കിഷോർ മറ്റു പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തവർഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോർ തന്നെ സഹായിക്കുമെന്ന് ചന്ദ്രശേഖർ റാവു അടുത്തിടെ പറഞ്ഞിരുന്നു. കിഷോർ കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ച തെരഞ്ഞെടുപ്പ് നയ റിപ്പോർട്ടിൽ തെലങ്കാനയിൽ ടി.ആർ.എസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചതായാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.