ഡൽഹിയിൽ കെജ്രിവാളിനെ ജയിപ്പിക്കാൻ പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആം ആദ്മി പാർട്ടിക്കുവേണ്ടി പ്രശാന്ത് കിഷോർ പ്രചാരണ തന്ത്രം മെനയും.
ഡൽഹിയിൽ കൈത്താങ്ങായി പ്രശാന്ത് കിഷോർ ഉണ്ടാകുമെന്ന് വ്യക്തമാക്കി കെജ്രിവാൾ ട്വീറ്റ് ചെയ്തു. 2014ൽ നരേന്ദ്ര മോദിക്കുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രശാന്ത് കിഷോർ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പശ്ചിമബംഗാളിൽ മമത ബാനർജിക്കു വേണ്ടിയും ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിക്കുവേണ്ടിയും പ്രചാരണതന്ത്രങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ ജെ.ഡി.യു വൈസ് പ്രസിഡൻറായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു.
അതിനിടെ, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് അനുകൂലമായി സർവേ ഫലം പുറത്തുവന്നത് പാർട്ടി പ്രചാരണായുധമാക്കി തുടങ്ങി. ആപ് സർക്കാർ അധികാരത്തില്‍ തുടരണമെന്ന് സർവേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലുപേരും ചൂണ്ടിക്കാട്ടി. ‘സെൻറർ ഫോര്‍ ദ സ്റ്റഡി ഓഫ് െഡവലപിങ് സൊസൈറ്റീസ്’ ആണ് സർവേ നടത്തിയത്. അരവിന്ദ് കെജ്രിവാളിെൻറ പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് സർവേയിൽ പങ്കടുത്ത 66 ശതമാനം ആളുകളും പറഞ്ഞു. 2298 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.