ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നു -കോൺഗ്രസിന് ഉപദേശവുമായി പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ നിന്നോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നോ ബി.ജെ.പി ഭാരത് ജോഡോ യാത്ര തുടങ്ങിയിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്ന് രാഷ്ട്രീയ നയവിദഗ്ധൻ പ്രശാന്ത് കിശോർ. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പ്രശാന്ത് കിഷോർ ഭാരത് ജോഡോ യാത്രയെ കുറിച്ച് അഭിപ്രായം പറഞ്ഞത്. പ്രത്യേക വിദർഭ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയുമാണ് അദ്ദേഹം കണ്ടത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയാണ് ഭാരത് ജോഡോ യാത്ര. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര നിലവിൽ കേരളത്തിലൂടെ സഞ്ചരിച്ച് ഈ മാസം അവസാനത്തോടെ കർണാടകയിൽ പ്രവേശിക്കും.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കാൽനട ജാഥ 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിൽ പൂർത്തിയാക്കും. എല്ലാ ദിവസവും 25 കിലോമീറ്റർ സഞ്ചരിക്കാൻ ലക്ഷ്യമിടുന്ന യാത്ര 21 ദിവസം കർണാടകയിലൂടെ വടക്കോട്ട് നീങ്ങും.
കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ വിവിധ സംസ്ഥാന രാഷ്ട്രീയ പ്രചാരണ വിജയങ്ങളുടെ ക്രെഡിറ്റ് പ്രശാന്ത് കിഷോറിനായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധനേടിയിരുന്നു. ജനതാദൾ യുണൈറ്റഡിന്റെ ഉന്നത സ്ഥാനം വഹിച്ചിരുന്ന കിഷോറിനെ 2020ൽ പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.