പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ബാർ കൗൺസിൽ
text_fieldsന്യൂഡൽഹി: അഡ്വ. പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യ കേസിൽ ശിക്ഷിച്ച നടപടി പരിശോധിച്ച്, അദ്ദേഹത്തിന് അഭിഭാഷകനായി തുടരാൻ നിയമപരമായി അർഹതയുണ്ടോ എന്നതിൽ തീരുമാനം എടുക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടു. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് അനുവദിക്കുക, അഭിഭാഷക നിയമത്തിെൻറ പിൻബലത്തിൽ ചില സാഹചര്യങ്ങളിൽ ലൈസൻസ് പിൻവലിക്കുക, സസ്പെൻഡ് ചെയ്യുക തുടങ്ങി വിപുലമായ അധികാരങ്ങളുള്ള സംവിധാനമാണ് അതതു സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകൾ.
''വിഷയത്തിൽ നിയമപരമായ വസ്തുതകൾ പരിശോധിച്ച് കഴിയും വേഗം തീരുമാനം എടുക്കാൻ, പ്രശാന്ത് ഭൂഷൺ എൻറോൾ ചെയ്ത ഡൽഹി ബാർ കൗൺസിലിനോട് നിർദേശിക്കാൻ പ്രമേയത്തിലൂടെ തീരുമാനിച്ചിരിക്കുന്നു'' -കൗൺസിൽ അറിയിച്ചു.
കോടതിയലക്ഷ്യ കേസിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് സുപ്രീം കോടതി ഒരു രൂപ പിഴശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.