ദലിത്-ന്യൂനപക്ഷ ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ പ്രതിഷേധവുമായി മറുവിഭാഗം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേ ധിച്ച് രാജ്യത്തെ 49 പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനുപിന്നാലെ, വല തുപക്ഷക്കാരായ മറ്റൊരു വിഭാഗം പ്രമുഖർ രംഗത്ത്. ബോളിവുഡ് നടി കങ്കണ റാണാവത്ത് അട ക്കം 61 പേരാണ്, ‘വിവേചനപരമായ പ്രതിഷേധവും അസത്യപ്രചാരണവും’ നടത്തുന്നതിനെ തങ്ങൾ എതിർക്കുന്നുവെന്ന് വിശദീകരിച്ച് കത്തെഴുതിയത്. സംവിധായകരായ മധുർ ഭണ്ഡാഡ്കർ, വിവേക് അഗ്നി ഹോത്രി, ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂൺ ജോഷി, നർത്തകിയും രാജ്യസഭാംഗവുമായ സോണാൽ മാൻസിങ് തുടങ്ങിയവരും ഈ സംഘത്തിൽ ഉണ്ട്.
‘ജയ് ശ്രീരാം’ വിളിയെ ചിലർ ന്യൂനപക്ഷങ്ങൾക്കെതിരായ കൊലവിളിയാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, അടൂർ ഗോപാലകൃഷ്ണനും അനുരാഗ് കശ്യപും രാമചന്ദ്ര ഗുഹയും അപർണസെന്നും അടക്കമുള്ള സിനിമ-സാംസ്കാരിക പ്രവർത്തകർ കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയവരെ ‘രാജ്യത്തിെൻറ സ്വയം പ്രഖ്യാപിത മനഃസാക്ഷി സൂക്ഷിപ്പുകാർ’ എന്നു വിശേഷിപ്പിച്ച 61അംഗ സംഘത്തിെൻറ തുറന്ന കത്തിൽ, അവരുടെ നടപടി ‘ആശ്ചര്യകര’മാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ യശ്ശസ് കെടുത്തലാണ് ഇവരുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.
‘‘നക്സൽ ഭീകരതയിൽ ആദിവാസികളും ദുർബലരും ഇരയാക്കപ്പെട്ടപ്പോൾ നിശ്ശബ്ദത പ്രകടിപ്പിച്ച ‘തുറന്ന കത്തുകാർ’, കശ്മീരിൽ സ്കൂളുകൾ കത്തിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്തപ്പോഴും മൗനത്തിലായിരുന്നു. രാജ്യത്തെ തുണ്ടംതുണ്ടമാക്കണമെന്ന് ചിലർ ആക്രോശിച്ചപ്പോൾ അതും ഇക്കൂട്ടർ കണ്ടില്ലെന്നു നടിച്ചു’’ -കത്തിൽ ആരോപിക്കുന്നു.
ദലിത്-ന്യൂനപക്ഷങ്ങൾക്കെതിരെ ഒമ്പതു വർഷത്തിനിടെ ഉണ്ടായ ആക്രമണങ്ങളിൽ 90 ശതമാനവും 2014ന് ശേഷമാണെന്നും ജൂലൈ 23ന് മോദിക്ക് അയച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
The 61 personalities who have written an open letter against 'selective outrage and false narratives'. pic.twitter.com/Fdeac3KCri
— ANI (@ANI) July 26, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.