‘മോദിബാബ’ക്കെതിരെ പ്രതിപക്ഷം; ‘ഒഡിഷ മോദി’യെ കളത്തിലിറക്കി ബി.െജ.പി
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതിക്കുള്ള നന ്ദിപ്രമേയ ചർച്ചക്കിടെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. മോദിസ്തുതിയിൽ മുങ്ങിയ ഭരണം, അടിസ്ഥാന വിഷയങ്ങൾക്കു നേരെ കണ്ണടക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ ്പെടുത്തിയപ്പോൾ, മോദി കാപട്യക്കാരനാണെന്ന ആരോപണം പൊതുതെരഞ്ഞെടുപ്പിൽ ജനം തള്ള ിയതാണെന്ന് ബി.ജെ.പി വാദിച്ചു. ‘ഒഡിഷ മോദി’യെന്ന് അറിയപ്പെടുന്ന കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി പ്രതാപ് സാരംഗിയെയാണ് നന്ദിപ്രമേയ ചർച്ച തുടങ്ങിെവക്കാൻ ബി.ജെ.പി രംഗത്തിറക്കിയത്. വന്ദേമാതരം പറയാൻ മടിയുള്ളവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല, ബാലാകോട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവു ചോദിക്കുന്നത് സ്വന്തം അമ്മയോട് ഡി.എൻ.എ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്നതുപോലെയാണ് തുടങ്ങി അഞ്ചു ഭാഷകളിലെ വാചകക്കസർത്തുമായാണ് സാരംഗി പ്രതിപക്ഷത്തെ നേരിട്ടത്.
ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, ബംഗ്ല, ഒഡിയ എന്നിവ മാറിമാറി പ്രയോഗിച്ചായിരുന്നു സഭയിൽ സാരംഗിയുടെ കന്നിപ്രസംഗം. പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങളുടെ കോട്ട കെട്ടിപ്പൊക്കിയ കോൺഗ്രസ് മാപ്പുപറയണമെന്ന് സാരംഗി ആവശ്യപ്പെട്ടു.
മോദിബാബ കാത്തുകൊള്ളുമെന്ന ഒറ്റ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിക്കാർ മുന്നോട്ടു പോകുന്നതെന്ന് കോൺഗ്രസിെൻറ സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച വിൽപനക്കാരനായതുകൊണ്ടാണ് ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ നന്നായി വിപണനം ചെയ്യാൻ അറിയാത്തതുകൊണ്ട് കോൺഗ്രസ് തോറ്റു.കടുത്ത വരൾച്ചേയാ ബിഹാറിലെ ശിശുമരണമോ സർക്കാറിനെ അലട്ടുന്നില്ല. ഭാവിയെക്കുറിച്ച കടുത്ത ആശങ്കയാണ് സാധാരണക്കാരനു മുന്നിലുള്ളത്. ജനങ്ങളുടെ കഷ്ടപ്പാട് മാറ്റാൻ ബി.ജെ.പി എം.പിമാർ ഒന്നും ചെയ്യുന്നില്ല.
ഇന്ത്യയിൽ എല്ലാം തുടങ്ങിവെച്ചത് േമാദിയാണെന്ന മട്ടിലാണ് ബി.ജെ.പിക്കാർ സംസാരിക്കുന്നത്. നെഹ്റുവും ഇന്ദിരയുമെല്ലാം തുടങ്ങിവെച്ച വികസന പ്രക്രിയയുടെ തുടർച്ചയാണ് മോദി നടത്തുന്നതെന്ന് ഒാർക്കണം. കോൺഗ്രസ് സർക്കാറുകൾ തുടങ്ങിയ പല പദ്ധതികളുടെയും പേരുമാറ്റി പേറ്റൻറ് എടുക്കുകയാണ് മോദിസർക്കാർ .
2ജി അഴിമതിയെന്നും മറ്റുമുള്ള പല്ലവി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കാർ ആറു വർഷമായിട്ടും സോണിയ ഗാന്ധിയേയോ രാഹുൽ ഗാന്ധിയേയോ അതിെൻറപേരിൽ ജയിലിലാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. അവർ ഇപ്പോഴും പാർലമെൻറിൽ തന്നെയുണ്ട്. ആറേഴു പതിറ്റാണ്ട് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നു പറയുന്നത് ചരിത്രം വളച്ചൊടിക്കലാണ്. ബഹിരാകാശത്ത് ഇന്ത്യക്കാരനെ എത്തിക്കാൻ പോകുന്നുവെന്ന് വീമ്പു പറയുന്ന മോദിസർക്കാർ, ശാസ്ത്ര മുന്നേറ്റത്തിന് അടിത്തറപാകിയത് ആരാണെന്ന് തിരിച്ചറിയണം - അധീർ രഞ്ജൻ ചൗധരി ഒാർമിപ്പിച്ചു. നന്ദിപ്രമേയ ചർച്ച ചൊവ്വാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.