ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികൾക്കെതിരായ ബിൽ അടുത്ത സഭയിൽ –സുഷമ
text_fieldsഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികൾക്കെതിരായ ബിൽ അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതിനകംതന്നെ ചില പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ശീതകാല സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തെലങ്കാന നിയമസഭയിലേക്ക് ഡിസംബർ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിന് എത്തിയ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാര്യമാരെ ഉപേക്ഷിക്കലും സ്ത്രീധന പീഡനവും അധികരിച്ച പശ്ചാത്തലത്തിൽ പരാതി ഉയർന്നാലുടൻ പ്രതിയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽവെക്കുന്ന കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് അഭിപ്രായം തേടിയിരുന്നു.
ഇരക്ക് നിയമ, സാമ്പത്തിക സഹായം സർക്കാർ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി പ്രതിയെ അറസ്റ്റുചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.