പ്രവാസി മുക്ത്യാർ വോട്ടിന് ന്യൂനതകൾ പലത്
text_fieldsന്യൂഡൽഹി: പ്രവാസികൾക്കായി മുക്ത്യാർ വോട്ട് (പ്രോക്സി വോട്ട്) രീതി നടപ്പാക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിന് സമ്മിശ്ര പ്രതികരണം. പ്രവാസിക്ക് വോട്ടവകാശം വിനിയോഗിക്കാൻ പുതിയൊരു മാർഗം തുറന്നുകിട്ടുേമ്പാൾ തന്നെ, ഇതൊരു കുറ്റമറ്റ രീതിയല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇ-വോട്ട്, നയതന്ത്ര കാര്യാലയങ്ങളിലെ പോളിങ് ബൂത്തുകൾ എന്നിവ വഴി വോട്ടവകാശം നടപ്പാക്കണമെന്ന വാദവും ഇതിനൊപ്പം ഉയരുന്നു.
ഇപ്പോഴത്തെ സ്ഥിതിയിൽ വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസി തെരഞ്ഞെടുപ്പു നേരത്ത് നാട്ടിലുണ്ടെങ്കിൽ മാത്രമാണ് വോട്ടുചെയ്യാൻ അവസരം. നേരിട്ട് നാട്ടിലെത്തി വോട്ടുചെയ്യാൻ കഴിയാത്ത ചുറ്റുപാടിൽ പകരക്കാരനെ നിയോഗിച്ച് സ്വന്തം വോട്ടു ചെയ്യാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കുകയാണ് മുക്ത്യാർ വോട്ടിലൂടെ ചെയ്യുന്നത്. ഇതിെൻറ വിശദാംശങ്ങൾ പിന്നീട് രൂപപ്പെടുത്തും. ഇ-വോട്ട് രീതി നടപ്പാക്കണമെന്ന ആവശ്യമാകെട്ട, സർക്കാർ പിന്നീട് മാത്രമാണ് പരിഗണിക്കുക.
നിലവിൽ സൈനികർക്ക് മാത്രമാണ് പ്രോക്സി വോട്ട് അനുവദിച്ചിട്ടുള്ളത്. പ്രവാസിയുടെ മുക്ത്യാർ വോട്ടു രീതി സൈനികരിൽനിന്ന് വ്യത്യസ്തമായിരിക്കും. സായുധസേനകളിലുള്ളവർക്ക് ബന്ധുക്കളെ സ്ഥിരം പകരക്കാരനായി വോട്ടു ചെയ്യാൻ നിയോഗിക്കാം. എന്നാൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച രീതി അനുസരിച്ച് ഒരു പ്രവാസിക്ക് എല്ലാ തെരഞ്ഞെടുപ്പിേലക്കുമായി ഒറ്റയാളെ പകരക്കാരനായി വെക്കാൻ പറ്റില്ല. ഒാരോ തെരഞ്ഞെടുപ്പിലും പുതിയ പകരക്കാരനെ നിയോഗിക്കണം.
മുക്ത്യാർ വോട്ടു രീതി മന്ത്രിസഭ അംഗീകരിച്ചിരിക്കേ, പ്രവാസി വോട്ടു കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിനെ സർക്കാർ അക്കാര്യം ഇനി അറിയിക്കും. ഒപ്പം പ്രവാസിക്ക് മുക്ത്യാർ വോട്ടു ചെയ്യാൻ അനുവദിക്കുന്ന വിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബിൽ പാർലമെൻറിൽ കൊണ്ടുവരണം.
പാർലമെൻറിെൻറ അംഗീകാരത്തിനു വിധേയമായി പിന്നീട് മുക്ത്യാർ വോട്ടു ചെയ്യുന്നതിന് ചട്ടങ്ങൾ രൂപപ്പെടുത്തണം. വോട്ടു ചെയ്യാൻ അധികാരപ്പെടുത്തുന്ന രീതി, പകരക്കാരൻ ആരൊക്കെയാവാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ചട്ടങ്ങൾ രൂപപ്പെടുത്തുേമ്പാഴാണ് വ്യക്തത നൽകുക.
സൈനികരുടെ ഇ-തപാൽ വോട്ടുരീതി പ്രകാരം ബാലറ്റ് പേപ്പർ ഇലക്ട്രോണിക് മാർഗത്തിൽ സൈനികന് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അതിെൻറ പ്രിൻറ് എടുത്ത് വോട്ടു രേഖപ്പെടുത്തി, ക്യാമ്പ് ഒാഫിസർ സാക്ഷ്യപ്പെടുത്തി തപാൽ വഴി വോെട്ടണ്ണൽ കേന്ദ്രത്തിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇൗ രീതി പ്രവാസി വോട്ടിെൻറ കാര്യത്തിൽ നടപ്പാക്കാൻ പ്രായോഗിക പ്രയാസങ്ങൾ പലതുണ്ടെന്നാണ് സർക്കാർ കരുതുന്നത്. ലോകത്തിെൻറ പല കോണുകളിലാണ് പ്രവാസികൾ. അവർക്ക് തപാൽ മാർഗം വോട്ട് എത്തിക്കാൻ ഏറെ സമയം വേണ്ടി വന്നേക്കും.
ഇത്തരം കാര്യങ്ങൾ പഠിക്കാനാണ് മന്ത്രിമാരുടെ സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് മുക്ത്യാർ വോട്ടിെൻറ കാര്യത്തിൽ മാത്രമുള്ള മന്ത്രിസഭ തീരുമാനം. പ്രവാസി വോട്ട് നടപ്പാക്കാൻ വൈകിക്കുന്നതിന് സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനം. പ്രോക്സി വോട്ടിനൊപ്പം, ഇ-വോട്ടിന് പ്രവാസികളെ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കമീഷൻ നേരത്തെ മുന്നോട്ടുവെച്ച ഇൗ നിർദേശം മന്ത്രിതല സമിതി പഠിച്ചുവരുന്നതേയുള്ളൂ. സൈനികർക്കു കിട്ടുന്ന ഇ-തപാൽ വോട്ടു സൗകര്യം പ്രവാസിക്കു നൽകുന്നതിനോട് ബി.ജെ.പിക്കും സർക്കാറിനും താൽപര്യമില്ല. നേരത്തെ തെരഞ്ഞെടുപ്പു കമീഷൻ ഇ-തപാൽ വോട്ടു കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയപ്പോൾ ബി.ജെ.പി എതിർക്കുകയാണ് ചെയ്തത്.
അതേസമയം, മുക്ത്യാർ വോട്ടിന് കോൺഗ്രസും സി.പി.എമ്മും അനുകൂലമല്ല. പ്രവാസിക്ക് പകരക്കാരനായി വോട്ടുചെയ്യുന്നയാൾ യഥാർഥ വോട്ടറുടെ ആഗ്രഹത്തിനൊത്ത് വോട്ടു രേഖപ്പെടുത്തണമെന്നില്ല എന്നതാണ് കോൺഗ്രസും മറ്റും ചൂണ്ടിക്കാട്ടിയത്. വോട്ടു ചെയ്യുന്നതിെൻറ രഹസ്യസ്വഭാവം തകർക്കുന്നതാണ് മുക്ത്യാർ വോട്ടു രീതിയെന്നും ഇൗ പാർട്ടികൾ വാദിക്കുന്നു.
മുക്ത്യാർ വോട്ടിനുള്ള മന്ത്രിസഭ തീരുമാനം പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വോെട്ടടുപ്പ് നീതിപൂർവകമാവില്ല. തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ പ്രോക്സി വോട്ടുരീതിക്ക് സാധിക്കും. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ േപാളിങ് ബൂത്ത് ക്രമീകരിക്കുകയാണ് വേണ്ടത്. തൊഴിലുടമക്കും സംഘടിത നീക്കങ്ങൾക്കും മുക്ത്യാർ വോട്ടവകാശം കവർന്നെടുക്കാൻ സാധിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.