പ്രവാസി ക്ഷേമം: പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ പട്ടികയിൽ
text_fieldsന്യൂഡല്‍ഹി: പ്രവാസി ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം. പി നല്കിയ സ്വകാര്യ പ്രമേയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി. വര്‍ഷം 181 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്നവര്‍ക്ക് എന്‍.ആര്.ഐ പദവി ഉറപ്പാക്കുക, പ്രവാസി പ്രശ്നപരിഹാരത്തിന് സ്ഥിരം സംവിധാനം സജ്ജമാക്കുക, വിദേശത്തുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും വോട്ടവകാശം നല്‍കുക, സമഗ്ര പുനരധിവാസ പദ്ധതി തയാറാക്കുക,
ഗള്‍ഫിൽനിന്ന് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കുക, പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് സംവരണം ഏര്‍പ്പെടുത്തുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, വിദേശ ഇന്ത്യക്കാരുടെ സേവന-വേതന വ്യവസ്ഥ നിജപ്പെടുത്തുക, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്നിവയാണ് പ്രമേയത്തിലെ ആവശ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.