പ്രവീൺ സിൻഹ സി.ബി.െഎ ആക്ടിങ് ചീഫ് ആയേക്കും; സാധ്യതപ്പട്ടികയിൽ ലോക്നാഥ് ബെഹ്റ
text_fieldsന്യൂഡൽഹി: സി.ബി.ഐ ഡയറക്ടറായിരുന്ന ആർ.കെ ശുക്ലയുടെ കാലാവധി ബുധനാഴ്ച അവസാനിച്ചതോടെ അഡീഷനൽ ഡയറക്ടറായ പ്രവീൺ സിൻഹയെ ആക്ടിങ് ചീഫ് ആയി നിയമിച്ചേക്കും. ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സിൻഹ.
കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ, ബി.എസ്.എഫ് തലവൻ ഗുജറാേഡർ, ഐ.പി.എസ് ഓഫിസർ രാകേഷ് അസ്താന, എൻ.ഐ.ഐ ചീഫ് വൈ.സി മോദി, സി.ഐ.എസ്.എഫ് തലവൻ സുബോദ് ജെയ്സ്വാൾ, ഇന്തോ തിബത്തൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ എസ്.എസ് ദേസ്വെൽ തുടങ്ങിയവരുടെ പേരുകളാണ് സി.ബി.െഎ ഡയറക്ടർ സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി പുതിയ ഡയറക്ടറെ ഉടൻ തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.