റാഫേൽ; അദ്വാനിയെ മാതൃകയാക്കി മോദി രാജിവെക്കണം- തൊഗാഡിയ
text_fieldsകൊച്ചി: റഫാൽ ഇടപാട് സംബന്ധിച്ച‌് അന്വേഷണം വേണമെന്ന‌് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത‌് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ. കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ‌് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത‌്. ഒരാഴ‌്ച മുമ്പുമാത്രം രൂപവത്കരിച്ച കമ്പനിക്കാണ‌് കരാർ ലഭിച്ചത‌്. എന്തുകൊണ്ട‌് സർക്കാർ പ്രത്യേക കമ്പനിയെ മാത്രം പിന്തുണെച്ചന്നും അദ്ദേഹം ചോദിച്ചു.
മുമ്പ‌് തെറ്റായ ആരോപണം ഉയർന്നപ്പോൾപോലും അദ്വാനി മന്ത്രിസ്ഥാനം രാജിെവച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. നരേന്ദ്ര മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചു. രാമക്ഷേത്രം നിർമിക്കുമെന്നതടക്കമുള്ള വാഗ‌്ദാനങ്ങളെല്ലാം ലംഘിച്ചു. രാജ്യത്ത‌് 24 ലക്ഷം ഒഴിവുകളാണ‌് നികത്തപ്പെടാതെ കിടക്കുന്നത‌്. രാമക്ഷേത്ര ആവശ്യമുയർത്തി ഒക്ടോബറിൽ അയോധ്യ മാർച്ച‌് സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത‌് മുൻ അധ്യക്ഷൻകൂടിയായ തൊഗാഡിയ പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ 2019ലെ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കില്ല. ഉത്തർപ്രദേശിലടക്കം ഭൂരിപക്ഷം സംസ്ഥാനത്തും ബി.ജെ.പി ഭരണത്തിലുണ്ടായിട്ടും ക്ഷേത്രം നിർമിക്കുന്നില്ല. അധികാരമേറി നാലുവർഷമായിട്ടും അയോധ്യ സന്ദർശിക്കാൻപോലും മോദി തയാറായിട്ടില്ല. ഇത് ഹൈന്ദവരോടുള്ള വഞ്ചനയാണെന്ന് തൊഗാഡിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.