ഇെസഡ് പ്ലസ് സുരക്ഷയുള്ളയാളെ എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഗുജറാത്ത് പൊലീസ്
text_fieldsഅഹ്മദാബാദ്: തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ നീക്കമുണ്ടെന്ന പ്രവീൺ തൊഗാഡിയയുടെ ആേരാപണം നിഷേധിച്ച് ഗുജറാത്ത് പൊലീസ്. ഇെസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയെ ഏങ്ങനെ വ്യാജ ഏറ്റുമുട്ടലിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് ക്രൈംബ്രാഞ്ച് ജോയൻറ് കമീഷണർ ജെ.കെ. ഭട്ട് ചോദിച്ചു. തൊഗാഡിയയെ ‘കാണാതായ’ സമയം മുഴുവൻ അദ്ദേഹം സഹായിയുടെ വസതിയിലുണ്ടായിരുന്നുവെന്നും ഭട്ട് പറഞ്ഞു.
വിമാനത്താവളത്തിലേക്ക് പോകവെ അബോധാവസ്ഥയിലായെന്ന വാദവും തെറ്റാണ്. ഘനശ്യാം ചന്ദ്രദാസെന്ന കൂട്ടാളിയുടെ കാറിലാണ് തൊഗാഡിയ വിമാനത്താവളത്തിലേക്ക് പോയത്. അവിടെ എത്തുന്നതിനു മുമ്പ് ‘108’ ആംബുലൻസ് വിളിച്ച് അതിൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർക്കും തൊഗാഡിയ എത്തുന്ന വിവരം നേരേത്ത അറിയാമായിരുന്നുവെന്ന് ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായെന്നും ഭട്ട് പറഞ്ഞു.
ഇെസഡ് പ്ലസ് സുരക്ഷയുള്ളയാൾക്ക് പൈലറ്റ് വാഹനം ലഭിക്കും. കൂടാതെ, ബുള്ളറ്റ് പ്രൂഫ് വാഹനവും എ.െക 47 തോക്കുള്ള ഇൻസ്പെക്ടറും കൂടെയുണ്ടാകും. ഇൗ സുരക്ഷാസംവിധാനം തൊഗാഡിയ ഒഴിവാക്കിയതാണ് എല്ലാ പ്രശ്നത്തിനും കാരണം. അദ്ദേഹത്തിന് മറ്റെവിടെയോ പോകാനുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോയൻറ് കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.