തന്നെ വേട്ടയാടുന്നു; ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയിട്ടിരുന്നു -തൊഗാഡിയ
text_fieldsഅഹ്മദാബാദ്: തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ പൊലീസ് നീക്കം നടത്തുന്നതായി വിശ്വഹിന്ദു പരിഷത് അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ. പൊലീസ് ആരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പറേയണ്ട സമയത്ത് തെളിവു സഹിതം വ്യക്തമാക്കുമെന്നും വാർത്തസമ്മേളനത്തിൽ വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിെൻറ പിന്തുണയില്ലാത്ത നേതാവായി അറിയപ്പെടുന്ന തൊഗാഡിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായും നല്ല ബന്ധത്തിലല്ല. ചിലർ തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നു. ഹിന്ദുക്കൾക്കു വേണ്ടിയാണ് താൻ ഇക്കാലമത്രയും ശബ്ദമുയർത്തിയത്. രാമക്ഷേത്രം, ഗോവധ നിരോധനം, കശ്മീരി ഹിന്ദുക്കെള അവിടെ പുനരധിവസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പറയുന്നതിന് ചിലർ തടസ്സം നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ 11ഒാടെ അഹ്മദാബാദിലെ സൊല പൊലീസ്സ്റ്റേഷൻ പരിധിയിലുള്ള വസതിയിൽനിന്ന് തൊഗാഡിയയെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. തുടർന്ന് ഷാഹിബാഗ് ഭാഗത്തുള്ള പാർക്കിൽ അേബാധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നാണ് വി.എച്ച്.പി നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ, വ്യത്യസ്ത വിശദീകരണമാണ് ചൊവ്വാഴ്ച തൊഗാഡിയ നൽകിയത്. തന്നെ കുടുക്കാൻ പതിറ്റാണ്ട് പഴക്കമുള്ള കേസുകൾ പൊടിതട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച രാജസ്ഥാൻ പൊലീസ് ഗുജറാത്ത് പൊലീസിനൊപ്പം തന്നെ അറസ്റ്റ് ചെയ്യാൻ വന്നു. അതിനിടെ തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പൊലീസ് നീക്കമുണ്ടെന്ന് ആരോ പറഞ്ഞു. ഇതേതുടർന്ന് സുരക്ഷാ ജീവനക്കാരെ അറിയിച്ചശേഷം ഒരു വി.എച്ച്.പി പ്രവർത്തകനൊപ്പം നഗരത്തിലെ തെൽതേജ് ഭാഗത്തേക്ക് പോവുകയായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെയും ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെയും ഫോണിൽ വിളിച്ച് അന്വേഷിച്ചെങ്കിലും അവരുടെ പൊലീസ് ഗുജറാത്തിലേക്ക് വന്ന കാര്യം അറിയില്ലെന്നാണ് ഇരുവരും പറഞ്ഞത്. ഇത് തന്നിൽ കൂടുതൽ സംശയമുണ്ടാക്കി. അറസ്റ്റ് വാറൻറ് തടയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതിനാൽ രാജസ്ഥാനിൽ പോയി കീഴടങ്ങാൻ തീരുമാനിച്ചു. ഇതിനായി വിമാനത്താവളത്തിലേക്ക് ഒാേട്ടാറിക്ഷയിൽ പോകുേമ്പാൾ മയക്കം തോന്നുകയും ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ഒാേട്ടാഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ താൻ ആശുപത്രിയിലായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു.
മരണത്തെ പേടിയില്ല, ഏറ്റുമുട്ടൽ കൊലപാതകത്തെയും. എന്നാൽ, നിയമം അനുസരിക്കുന്ന വ്യക്തിയെന്ന നിലക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ട്. നേരത്തേ ഗുജറാത്ത് കോടതി തനിക്കെതിരെ വാറൻറ് പുറപ്പെടുവിച്ചപ്പോൾ മുഖ്യമന്ത്രി വിജയ് രൂപാണിയും സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജയും അക്കാര്യം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH Ahmedabad: VHP leader #PravinTogadia broke down while addressing media earlier today, said 'attempts being made to muzzle my voice' pic.twitter.com/xTu2RikaOv
— ANI (@ANI) January 16, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.