പ്രയാഗ് രാജ് കേസിൽ ജാവേദ് മുഹമ്മദിന് ജാമ്യമില്ല
text_fieldsന്യൂഡൽഹി: പ്രയാഗ് രാജ് അക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാക്കപ്പെടുകയും വീട് ബുൾഡോസർ ഉപയോഗിച്ചു തകർക്കപ്പെടുകയും ചെയ്ത വെൽഫെയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന് പ്രയാഗ് രാജ് കോടതി ജാമ്യം നിഷേധിച്ചു. കേസിൽ ജാവേദ് മുഹമ്മദിന്റെ പേർ ഇല്ലായിരുന്നുവെന്നും രാഷ്ട്രീയവിരോധം തീർക്കാൻ കള്ളക്കേസിൽ കുടുക്കിയതാണെന്നുമുള്ള അഭിഭാഷകന്റെ വാദങ്ങൾ ജാമ്യം നൽകാൻ പര്യാപ്തമല്ലെന്ന് പറഞ്ഞ് പ്രയാഗ് രാജ് അഡീഷനൽ സെഷൻസ് ജഡ്ജി ബീരേന്ദ്ര സിങ് തള്ളി. 56കാരനായ ജാവേദ് മുഹമ്മദ് ഉയർന്ന രക്തസമ്മർദവും പ്രമേഹവും മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നുമുള്ള വാദവും കോടതി പരിഗണിച്ചില്ല.
മറ്റു പ്രതികൾക്കൊപ്പം ചേർന്ന് ഒരു പ്രത്യേക മതവിഭാഗത്തിനുനേരെ മതവിദ്വേഷം പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ സർക്കാറിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നും പൊതുസ്വത്തുക്കൾ നശിപ്പിച്ചുവെന്നും പി.എ.സിയുടെ ട്രക്കിന് തീവെക്കാൻ കാരണമായിത്തീർന്നുവെന്നും ജാവേദ് മുഹമ്മദിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ മുഖവിലക്കെടുത്താണ് പ്രയാഗ്രാജ് കോടതി ജാമ്യം നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.