രാമക്ഷേത്ര നിർമാണം തുടങ്ങിയില്ല; പ്രാർഥന മാത്രം
text_fieldsഅയോധ്യ: അയോധ്യയിൽ ബുധനാഴ്ച രാമക്ഷേത്ര നിർമാണം തുടങ്ങിയില്ല. രണ്ട് മണിക്കൂർ നീളുന്ന പ്രാർഥന ചടങ്ങുകൾക്കുശേഷം (രുദ്രാഭിഷേകം)ക്ഷേത്രത്തിന് തറക്കല്ലിട്ട് നിർമാണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച നിർമാണസ്ഥലത്ത് മഹന്ത് കമൽ നയൻ ദാസിെൻറ നേതൃത്വത്തിൽ പ്രാർഥന മാത്രമാണ് നടന്നത്.
രാമക്ഷേത്രം നിർമിക്കുന്ന ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിെൻറ തലവൻ നൃത്യ ഗോപാൽ ദാസിെൻറ പ്രതിനിധിയും വക്താവുമാണ് നയൻ ദാസ്. എന്നാൽ, ട്രസ്റ്റിലെ മറ്റ് പ്രതിനിധികളാരും പ്രാർഥന ചടങ്ങിൽ ഉണ്ടായിരുന്നില്ല.
എത്രയും വേഗം ക്ഷേത്ര നിർമാണം തുടങ്ങാനാണ് താൻ പ്രാർഥിച്ചതെന്ന് നയൻ ദാസ് വാർത്ത ഏജൻസിയോട് പറഞ്ഞു. ക്ഷേത്ര നിർമാണം ബുധനാഴ്ച തുടങ്ങുമെന്ന് അറിയിച്ചിരുന്നത് നയൻ ദാസ് തന്നെയാണ്. പ്രാർഥനക്ക് തന്നോടൊപ്പം നൃത്യ ഗോപാൽ ദാസിെൻറ ആസ്ഥാന ക്ഷേത്രമായ മണി രാം ചൗനിയിലെ പുരോഹിതൻമാർ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.