ബിഹാറിൽ കാമുകൻ തീകൊളുത്തിയ ഗർഭിണിയായ പെൺകുട്ടി മരിച്ചു
text_fieldsബേട്ടിയ: ബിഹാറിലെ ബേട്ടിയയിൽ കാമുകൻ തീകൊളുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഒരു മാസം ഗർഭിണിയായിരുന്നു. ഇന്ന് രാവിലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
ചമ്പാരൻ ജില്ലയിലെ നർഗാട്ടിയഗഞ്ച് മേഖലയിലാണ് സംഭവം. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രണയ തകർച്ചയെ തുടർന്ന് ഇന്നലെയാണ് കാമുകൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ബിഹാറിലെ മുസഫർപുരിൽ ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രദേശവാസി തീകൊളുത്തിയ യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 23 വയസ്സുള്ള യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവർ മുസഫർപുർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി വീട്ടിൽ ഒറ്റക്കായ സമയത്താണ് ബലാത്സംഗശ്രമമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.