Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗർഭിണിയായ പുലി അജ്ഞാത...

ഗർഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്​ ചത്തു

text_fields
bookmark_border
ഗർഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്​ ചത്തു
cancel

താനെ: മഹാരാഷ്​ട്രയിൽ ഗർഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്​ ചത്തു. താനെ ജില്ലയിലെ മിറ ഭയന്തർ ടൗൺഷിപ്പിലെ കാശിമിറ പ്രദേശത്താണ്​ സംഭവം.

മുംബൈ-അഹമ്മദാബാദ്​ ദേശീയപാതയിൽ ഞായറാഴ്​ച രാത്രിയോടെയായിരുന്നു അപകടം. അജ്ഞാതവാഹനം പുലിയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. അർധരാത്രി 12.30ഓടെ ഗുരുതരമായി പരിക്കേറ്റ പുള്ളിപുലിയെ ഫോറസ്​റ്റ്​ ഉദ്യോഗസ്​ഥർ കണ്ടെത്തി. ഉടൻ തന്നെ സഞ്​ജയ്​ ഗാന്ധി നാഷനൽ പാർക്കിൽ എത്തിച്ച്​ ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ ജി. മല്ലികാർജ്ജുൻ പറഞ്ഞു.

പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ഒന്നിലധികം ഒടിവുകളും പേശികളുടെ തകരാറുകളും കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road accidentLeopard deathPregnant Leopard
Next Story