ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു, പ്രസവിച്ചത് ആശുപത്രി ഗേറ്റിന് മുന്നിൽ; മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ
text_fieldsജയ്പൂർ: പ്രസവവേദനയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയെ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. തിരിച്ചുപോകുന്നതിനിടെ ഗേറ്റിനു സമീപം യുവതി കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം. വിഷയം വിവാദമായതോടെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.
കൻവാതിയ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവർക്കാണ് സസ്പെൻഷൻ. ഗുരുതരമായ അശ്രദ്ധ കാണിച്ചതിനാണ് നടപടി. വിഷയം പുറത്തുവന്നതിനെത്തുടർന്ന് അന്വേഷണ സമിതിയെ ഉടനടി പ്രഖ്യാപിച്ചിരുന്നെന്നും റിപ്പോർട്ടിൽ നടപടി സ്വീകരിച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് പറഞ്ഞു. കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.