ഗുരുഗ്രാമിൽ ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsഗുരുഗ്രാം: ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ രണ്ടുമാസം ഗർഭിണിയായ 21കാരി ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. ഇൗ മാസം 21ന് ഒാേട്ടായിൽ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. മനേസർ എന്ന സ്ഥലത്ത് കമ്പനിയിലെ ജോലിക്കാരിയാണ് ഇവർ. സംഭവദിവസം ഉച്ചയോടെ ഒാഫിസിൽ തലകറക്കം അനുഭവപ്പെട്ട ഇവരെ സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ ഒാേട്ടായിൽ കയറി. ഇൗ സമയം ഒാേട്ടായിൽ അഞ്ചോ ആറോ പേരുണ്ടായിരുന്നു. കുറച്ച് മുന്നോട്ടുപോയപ്പോൾ ചിലർ വഴിയിലിറങ്ങി. പിന്നീട് ഡ്രൈവറും മറ്റു രണ്ടുപേരും ഇവരെ നിർബന്ധിച്ച് മയക്കുമരുന്ന് കുടിപ്പിച്ചു. ബോധം തെളിഞ്ഞപ്പോഴാണ് പീഡനത്തിന് ഇരയായതായി മനസ്സിലായതെന്ന് യുവതി പറഞ്ഞു. ചിലരുടെ സഹായത്തോടെ ഭർത്താവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലേക്ക് മടങ്ങിയത്.
രക്തസ്രാവം നിലക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.