കുൽഭൂഷൺ കേസ്: ഇന്ത്യയുടെ ആഘോഷം അനവസരത്തിലെന്ന് സരബ്ജിത്തിെൻറ അഭിഭാഷകൻ
text_fieldsന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ പാക്കോടതിയുശട വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ത്യ ആഘോഷിക്കുന്നത് അനവസരത്തിലെന്ന് സരബ്ജിത് സിങ്ങിെൻറ അഭിഭാഷകൻ അൈവസ് ഷേഖ്. സരബ്ജിത് സിങ്ങിെൻറയും കുൽഭൂഷൺ ജാദവിെൻറയും കേസുകൾക്ക് സമാന്തര സ്വഭാവമുണ്ട്. രണ്ട് ഇന്ത്യക്കാരും ചാരക്കുറ്റം ആരോപിച്ച് പാകിസ്താനിൽ ജയിലിലായി. രണ്ടു പേർക്കും വധശിക്ഷ വിധിച്ചു. കുൽഭൂഷൺ ജാദവിെൻറ വധശിക്ഷക്ക് അന്താരാഷ്്ട്ര നീതിന്യായ കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചിരിക്കുന്നു. എന്നാൽ സരബ്ജിത് പാക് ജയിലിൽ ക്രൂരമായി പീഡിപ്പിക്കെപ്പട്ട് കൊല്ലെപ്പട്ടത് ഒാർക്കുേമ്പാൾ സ്റ്റേ ലഭിച്ചതുകൊണ്ട് മാത്രം കുൽഭൂഷൺ സുരക്ഷിതനാെണന്ന് കരുതാനാകിെല്ലന്ന് അദ്ദേഹം പറഞ്ഞു.
പാക് കോടതിയിൽ സരബ്ജിത് സിങ്ങിനു വേണ്ടി വാദിച്ചതിനാൽ അൈവസ് ഷേഖ് എന്ന അഭിഭാഷകന് വലിയ വില നൽകേണ്ടി വന്നു. ഭീഷണിയും പീഡനവും മൂലം പാകിസ്താൻ വിട്ട് സ്വീഡനിൽ അഭയം തേടിയിരിക്കുകയാണ് ഇപ്പോൾ അവൈസ് ഷേഖ്. പോളിയോക്കെതിരെ പോരാടുന്ന സ്റ്റോക്േഹാം റോട്ടറി ക്ലബ്ബിെന സഹായിക്കുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ഇപ്പോൾ പാകിസ്താൻ സന്ദർശിക്കാറുള്ളത്. കുൽഭൂഷൺ ജാദവിെൻറ കേസ് ഷേഖ് സൂക്ഷ്മമായി ശ്രദ്ധിക്കുന്നു. കേസിൽ യു.എൻ കോടതിയുടെ വിധി സംബന്ധിച്ച് അദ്ദേഹം ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ നിന്ന്:
കുൽഭൂഷൺ ജാദവ്, സരബ്ജിത് സിങ് കേസുകളിൽ സാമ്യമുണ്ടോ?
രണ്ടുപേരും ചാരക്കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ടവരാണ്. എന്നാൽ സരബ് ജിതിെൻറ കേസ് വ്യത്യസ്തമാണ്. സിവിൽ കോടതിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. സൈനിക കോടതിയാണ് കുൽഭൂഷണെ കുറ്റക്കാരെനന്ന് കണ്ടെത്തിയത്. ദയാരഹിതമായി സരബ്ജിത് പീഡിപ്പിക്കപ്പെട്ടു. ’സരബ്ജിത് സിങ്: എ മിസ്റ്റേക്കൺ െഎഡൻറിറ്റി’ എന്ന തെൻറ പുസ്തകത്തിൽ ആ കാര്യം വിവരിക്കുന്നുണ്ട്. എന്നാൽ കുൽഭൂഷെൻറ കാര്യത്തിൽ അദ്ദേഹം പീഡനത്തിനിരയായി എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
വഷളായ ഇന്ത്യ-പാക് ബന്ധത്തിൽ ഇൗ കേസിെൻറ സ്ഥാനം എന്താണ്?
ഇന്ത്യ -പാക് ബന്ധത്തിൽ കുൽഭൂഷൺ കേസ് നേരിട്ട് ഇടപെടുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുക എന്നത് ഇന്ത്യയുടെ ഏറ്റവും ബുദ്ധിപരവും അനുയോജ്യവുമായ തീരുമാനമായിരുന്നു. അതുമൂലം കേസ് ലോക ശ്രദ്ധ പിടിച്ചു പറ്റി. ഇൗ കേസിെൻറ വികാരവും പ്രധാന്യവും ലോകത്തിന് വ്യക്തമായിട്ടുണ്ട്. ആഗസ്തിൽ അവസാന വിധി വരുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന യു.എൻ കോടതിവിധി വിഷയത്തിെൻറ പ്രാധാന്യം ഉൾക്കൊള്ളുന്നതാണ്. മാത്രമല്ല, ഇൗ വിധി രണ്ടു രാജ്യങ്ങളുടെയും ബന്ധത്തിൽ കൂടുതൽ വിള്ളൽ തീർക്കുന്നതുമാണ്.
െഎ.സി.ജെ ജാദവിെൻറ വധശിക്ഷക്ക് സ്റ്റേ നൽകിയിരിക്കുന്നു. സരബ്ജിത് സിങ് കേസിെൻറ വെളിച്ചത്തിൽ ഇന്ത്യ ഇനി മുന്നോട്ട് എന്തു ചെയ്യണം?
എെൻറ അഭിപ്രായത്തിൽ ഇന്ത്യ പകുതി യുദ്ധം ജയിച്ചിരിക്കുന്നു. ഇത് ന്യായമായ, ധാർമികമായ, മാനസികമായ, നയതന്ത്രപരമായ നേട്ടമാണെന്നതിൽ സംശയമില്ല. പേക്ഷ, ഇൗ നേട്ടം ആഘോഷിക്കുക എന്നത് പക്വതയില്ലായ്മയാണ്. കുൽഭൂഷണെ സുരക്ഷിതമായി തിരിെക ലഭിക്കുക എന്ന വലിയ ടാസ്ക് ഇന്ത്യക്ക് മുന്നിലുണ്ട് എന്നിരിക്കെ ഇൗ ആഘോഷം അനവസരത്തിലുള്ളതാണ്. ഇന്ത്യ സൂക്ഷിച്ച് ചുവട് വെക്കേണ്ടിയിരിക്കുന്നു. എല്ലാ അവസരങ്ങളും ബുദ്ധിപൂർവമായി വിനിയോഗിക്കണം.
കുൽഭൂഷെണ ഇന്ത്യയിലെത്തിക്കാൻ എന്ത് തന്ത്രമാണ് നിർദേശിക്കാനുള്ളത്?
കുൽഭൂഷണ് നീതി ലഭിക്കാൻ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നയതന്ത്രപരമായും മറ്റ് എല്ലാ വഴികളിലൂടെയും ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇന്ത്യക്ക് സ്വീകരിക്കാവുന്ന വഴി. നീതിയും സമാധാനവും നിലനിർത്താൻ കുൽഭൂഷണെ വെറുെത വിടുകമാത്രമാണ് പോംവഴിയെന്ന് പാകിസ്താനെ വിശ്വസിപ്പിക്കാൻ ഇന്ത്യക്ക് കഴിയണം. എന്നാൽ അത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും സൈന്യത്തിെൻറ സമ്മർദ്ദത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാറിന് സൈനിക കോടതി കുറ്റക്കാരനായി കണ്ട വ്യക്തിയെ വെറുെത വിടുക എന്നത് എളുപ്പത്തിൽ നടക്കുന്നതല്ല. വിദേശ സമ്മർദ്ദം കൊണ്ട് കാര്യം നേടാമെന്നാണ് ഞാൻ കരുതുന്നത്.
വധശിക്ഷക്ക് സ്റ്റേ ലഭിച്ചത് പാക് രാഷ്ട്രീയത്തിൽ എന്തെല്ലാം മാറ്റങ്ങൾക്ക് വഴിവെക്കും?
പാകിസ്താൻ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. വിഷയത്തിൽ ഒരു പാകിസ്താനി ചാനൽ സംഘടിപ്പിച്ച ചർച്ച ഞാൻ കണ്ടു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ റൗഫ് ക്ലസ്റ കുൽഭൂഷെൻറ വിചാരണക്കും വധശിക്ഷക്കുമെതിരെ സംസാരിച്ചു. സൈനിക കോടതി വിചാരണ നടത്തിയ രീതിയെ അദ്ദേഹം വിമർശിച്ചു. അഭിഭാഷക സഹായം കുൽഭൂഷണ് ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ പാക് നിയമജ്ഞരിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും ഇൗ വിഷയത്തിൽ പിന്തുണ തേടണെമന്നാണ് ഞാൻ പറയുക. വർഷങ്ങളായുള്ള ശത്രുതമൂലം ഇത് ഇളുപ്പമുള്ള കാര്യമാകില്ല. കുൽഭൂഷണു പകരം ഇന്ത്യൻ ജയിലിലുള്ള പാക് തടവുകാരെ വിട്ടയക്കുക എന്നത് നല്ല സാധ്യതയാണ്.
പാകിസ്താൻ വിയന്ന ഉടമ്പടി ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് ആഗോളതലത്തിൽ പാകിസ്താെൻറ യശസിനെ ബാധിക്കുമോ?
തീർച്ചയായും. മൗലിക അവകാശങ്ങൾ നിഷേധിച്ചുവെന്ന ശക്തമായ കാരണം കാണിച്ചാണ് െഎ.സി.ജെ വിധി പുറപ്പെടുവിച്ചിരുന്നത്. ഇത് കൽഭൂഷണെ വിട്ടയക്കാൻ പാകിസ്താനെ ധാർമികമായും നിയമപരമായും നിർബന്ധിക്കുന്നതാണ്. െഎ.സി.ജെയുടെ വിധിയെ നേരിട്ട് തിരസ്കരിക്കാൻ പാകിസ്താന് സാധിക്കില്ല. അങ്ങനെ ചെയ്താൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ ഒറ്റപ്പെട്ടുപോകും. അത് ലോക രാജ്യങ്ങളുമായുള്ള പാക് ബന്ധത്തെയും ബാധിക്കും.
ആദ്യം സരബ്ജിത്, ഇപ്പോൾ കുൽഭൂഷൺ പാക് നടപടിയിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ?
ഇത് ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള സംഘട്ടനം മൂലം വന്നതാണ്. രണ്ടു രാജ്യങ്ങളും തടവുപുള്ളികളെ പിടികൂടിയിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയെട്ട, സാധാരണ ബിസിനസ് കാര്യങ്ങൾ ൈകകാര്യം െചയ്യുന്നതു പോലെയാണ് ഇരു രാജ്യങ്ങളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. കടലിൽ നിന്ന് മത്സ്യത്തൊഴിലാളികളെ പിടിക്കുന്നതു പോലും ഇങ്ങനെയാണ്. സന്ധി സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇരുരാജ്യങ്ങൾക്കും നല്ലത്.
സരബ്ജിതിനെ ജയിലിൽ ക്രൂരമായി പീഡിപ്പിച്ച് െകാന്നു. ഇന്ത്യക്ക് ജാദവിെൻറ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താനാകും?
കുൽഭൂഷൺ ജയിലിൽ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രധാനം. സരബ്ജിത്തിെൻറ േകസിൽ അദ്ദേഹത്തെ ജയിലിൽ വച്ച് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. സരബ്ജിത് പീഡിപ്പിക്കപ്പെട്ടിരുന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുേമ്പാൾ ഇടതുകാലിന് അണുബാധയേറ്റ നിലയിലായിരുന്നു. ആേരാഗ്യമില്ലായിരുന്നു. ഞാൻ അദ്ദേഹത്തിന് മരുന്ന്, ഫലങ്ങൾ മറ്റ് ഭക്ഷണ പദാർഥങ്ങൾ എന്നിവ നൽകി. പിന്നീട് അദ്ദേഹം ആരോഗ്യവാനായി കാണപ്പെട്ടു. കോടതിയുടെ അനുവാദത്തോടെ 25 തവണ ഞാൻ അദ്ദേഹത്തെ ജയിലിൽ കണ്ടിരുന്നു. കുൽഭൂഷണ് അഭിഭാഷക സഹായം ലഭ്യമാക്കാൻ ഇന്ത്യ നയതന്ത്രപരമായി ഇടപെടണം. ബന്ധുക്കൾക്കും അദ്ദേഹത്തെ കാണാൻ അവസരമൊരുക്കണം.
പാക് തടവുപുള്ളികളോട് ഇന്ത്യയും ഇതുപോലെയാണ് പെരുമാറുക എന്ന് കരുതുന്നുണ്ടോ?
നിർഭാഗ്യവശാൽ രണ്ടു രാജ്യങ്ങളും അപരെൻറ നാട്ടുകാെര ശത്രുക്കളെപോലെയാണ് കാണുന്നത്. അവരെ മനുഷ്യരായി കണ്ട് കൈകാര്യം ചെയ്യുന്നില്ല. പാക് തടവുപുള്ളികളോട് സൗഹാർദ്ദപരമായാണ് ഇന്ത്യ പെരുമാറുന്നതെന്ന് എനിക്ക് പറയാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.