Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ കുരുക്ഷേത്രയിൽ പട​യൊരുക്കം

text_fields
bookmark_border
Karshaka Panchayat
cancel
camera_alt

കു​രു​ക്ഷേ​ത്ര​യി​ലെ പി​പ്പ്ലി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത്

വോ​ട്ട് തേ​ടി​യെ​ത്തു​ന്ന ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളോ​ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ത​ങ്ങ​ൾ നേ​രി​ട്ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​വ​​രെ പ്ര​ചാ​ര​ണ​ത്തി​ന് അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ക്കും.

മ​ൻ​ജീ​ത് സി​ങ് (കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച നേ​താ​വ്

‘‘ഏ​ത് സ്ഥാ​നാ​ർ​ഥി​ക്കും നി​ങ്ങ​ൾ​ക്ക് വോ​ട്ട് ന​ൽ​കാം; പ​ക്ഷേ, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്ക​ണം. ക​ർ​ഷ​ക​രു​ടെ ഡ​ൽ​ഹി പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ്സം നി​ൽ​ക്കു​ന്ന​തും ​ദ്രോ​ഹി​ക്കു​ന്ന​തും ബി.​ജെ.​പി സ​ർ​ക്കാ​റാ​ണ്’’ -ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച രാ​ഷ്ട്രീ​യേ​ത​ര വി​ഭാ​ഗം കു​രു​ക്ഷേ​ത്ര​യി​ലെ പി​പ്പ്ലി​യി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ലി​ച്ചു​കെ​ട്ടി​യ ഫ്ല​ക്സി​ൽ കു​റി​ച്ചി​ട്ട വ​രി​ക​ളാ​ണി​ത്.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ മാ​സ​ങ്ങ​ളോ​ളം ഡ​ൽ​ഹി വ​ള​ഞ്ഞു​ള്ള ഒ​ന്നാം ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത കു​രു​ക്ഷേ​ത്ര​യി​ലെ പി​പ്പ്ലി മ​ണ്ഡി​യി​ൽ​ത​ന്നെ​യാ​ണ് അ​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടി​യ​ത്. സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ട്രാ​ക്ട​റു​ക​ളി​ലും ബ​സു​ക​ളി​ലു​മാ​യി ഹ​രി​യാ​ന​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്.

കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തി​ലും ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ ത​ങ്ങ​ളോ​ട് ചെ​യ്ത ദ്രോ​ഹ​ങ്ങ​ൾ​ക്ക് പ്ര​തി​കാ​രം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ആ​ഹ്വാ​നം ചെ​യ്തു. വ്യ​വ​സാ​യ, ഐ.​ടി ന​ഗ​ര​ങ്ങ​ളാ​യ ഫ​രീ​ദാ​ബാ​ദ്, ഗു​ഡ്ഗാ​വ് മേ​ഖ​ല​ക​ളി​ൽ ഒ​ഴി​കെ സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ത​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ടെ​ന്നും അ​ത് കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച നേ​താ​വ് മ​ൻ​ജീ​ത് സി​ങ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

വോ​ട്ട് തേ​ടി​യെ​ത്തു​ന്ന ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളോ​ട് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ത​ങ്ങ​ൾ നേ​രി​ട്ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​​രെ പ്ര​ചാ​ര​ണ​ത്തി​ന് അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അം​ബാ​ല​യി​ൽ മ​ത്സ​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ വി​ജി​നെ പ്ര​ചാ​ര​ണ​ത്തി​ന് അ​നു​വ​ദി​ക്കാ​തെ വാ​ഹ​നം തി​രി​ച്ചു​വി​ടു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

ജ​ന​നാ​യ​ക് ജ​ന​ത പാ​ർ​ട്ടി (ജെ.​ജെ.​പി), ബി.​ജെ.​പി ബ​ന്ധം വി​ട്ടെ​ങ്കി​ലും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ ക​ർ​ഷ​ക​ർ മ​റ​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്തി​നെ​ത്തി​യ സു​ഖ്ദീ​പ് സി​ങ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ ജാ​ട്ട് വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ ജെ.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​ക്കു​റി അ​തു​ണ്ടാ​വി​ല്ല. മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​നാ​യി​രി​ക്കും ക​ർ​ഷ​ക വോ​ട്ട് ല​ഭി​ക്കു​ക​യെ​ന്നും സു​ഖ്ദീ​പ് സി​ങ് കൂ​ട്ടി​ച്ചേ​ർ​ത്തു.

24 വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​മെ​ന്നും വി​പ​ണി ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും ബി.​ജെ.​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഇ​ത്ര​യും​കാ​ലം അ​വ​ർ എ​ന്തു​കൊ​ണ്ട് ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ ചോ​ദ്യം.

എ​ന്നാ​ൽ, ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ട​തെ​ല്ലാം ബി.​ജെ.​പി സ​ർ​ക്കാ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്നും കു​രു​ക്ഷേ​ത്ര​യി​ലെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsAssembly ElectionbjpHryana Election 2024
News Summary - Preparation of battle against BJP in Kurukshetra
Next Story