പാർലമെൻറ് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsന്യൂഡൽഹി: കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പാർലെമൻറിെൻറ വർഷകാല സമ്മേളനമെന്ന് സ്പീക്കർ ഒാംപ്രകാശ് ബിർള വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർ പാർലമെൻറിൽ പ്രവേശിക്കുംമുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശം സ്പീക്കർ മുന്നോട്ടുവെച്ചു.
ഇൗമാസം 19ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ആഗസ്റ്റ് 13ന് അവസാനിക്കും. ലോക്സഭ നടപടികൾ രാവിലെ 11ന് ആരംഭിക്കും. 280 എം.പിമാർ രാജ്യസഭ ചേംബറിലും 259 പേർ ഗാലറിയിലുമിരിക്കും.
ഇൗ സെഷനിലും സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. 311 ലോക്സഭ എം.പിമാർ രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 23 എം.പിമാർ ആരോഗ്യകാരണങ്ങളാൽ ഒരു ഡോസും എടുക്കാൻ കഴിയാത്തവരാണ്.
ബാക്കിയുള്ളവർ ഒരു ഡോസ് എടുത്തിട്ടുണ്ട്. എം.പിമാർക്കും മാധ്യമപ്രവർത്തകർക്കും കോവിഡ് ചട്ടങ്ങൾ ബാധകമാണ്. പാർലമെൻറ് ജീവനക്കാർ വാക്സിൻ എടുക്കുന്നുണ്ട്. അതേസമയം, വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കില്ലെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. ലോക്സഭ നടപടികൾ എല്ലാം കാണാവുന്ന തരത്തിൽ മൊബൈൽ ആപ് ഒരുക്കുന്നുണ്ടെന്നും സ്പീക്കർ അറിയിച്ചു.
പാർലമെൻറ് ലൈബ്രറി ഡിജിറ്റൽവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും പാർലമെൻറിെൻറ തുടക്കം മുതൽക്കുള്ള നടപടികൾ ആർക്കും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇൗ മാസം 18ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.