തെലങ്കാനയിൽ വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: തെലങ്കാനയിൽ വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം ഡിസംബറിൽ തെലങ്കാനയിലും വോെട്ടടുപ്പ് നടത്താനാണ് കമീഷൻ നീക്കം നടത്തുന്നത്.
നിയമസഭ പിരിച്ച് വിട്ടതിന് ശേഷം കാവൽ സർക്കാറിന് അധികകാലം ഭരണം നൽകരുതെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. കാവൽ സർക്കാറിന് കൂടുതൽ സമയം ലഭിക്കുകയാണെങ്കിൽ അവർ ജനങ്ങളെ സ്വാധീനിക്കാൻ നീക്കം നടത്തും. നിയമസഭ പിരിച്ച് വിട്ടതിന് ശേഷം ആറ് മാസത്തിൽ കൂടുതൽ കാവൽ സർക്കാറിനെ തുടരാൻ അനുവദിക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഇതനുസരിച്ച് സാധ്യതകളെല്ലാം പരിശോധിച്ച് എത്രയും പെെട്ടന്ന് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.