സിംഹങ്ങളെ സാക്ഷിയാക്കി കൊടുംകാട്ടിൽ യുവതിക്ക് സുഖപ്രസവം
text_fieldsഅഹമ്മദാബാദ്: സാധാരണയായി പ്രസവത്തിന് കൂട്ടിരിക്കുന്നത് ബന്ധുക്കളും വീട്ടുകാരുമാണ്. എന്നാൽ, അഹമ്മദാബാദ് ലുനാസാപുര്‍ സ്വദേശി മാങ്കുബെൻ മക്വാനയുടെ പ്രസവത്തിന് കൂട്ടിരുന്നത് സിംഹങ്ങളായിരുന്നു. പുലർച്ചെ െകാടുംകാട്ടിൽ നടന്ന പ്രസവത്തിന് മറ്റാരെ കൂട്ടുകിട്ടാനാണ്.
ജൂൺ 29ന് ഗിർ വനങ്ങൾക്കുള്ളിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാട്ടിനുള്ളിലാണ് മാങ്കുബെൻ മക്വാന എന്ന 32കാരി പ്രസവിച്ചത്. ആംബുലൻസിലായിരുന്നു യാത്ര. വെള്ളിയാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. ജാഫര്‍ബാദിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനത്തിനുള്ളിെലത്തിയപ്പോൾ പ്രസവവേദന തുടങ്ങുകയായിരുന്നു. അശോക് മക്വാന എന്ന നഴ്യിരുന്നു കൂടെയുണ്ടായിരുന്നത്.
പ്രസവവേദന തുടങ്ങിയപ്പോൾ വാഹനം നിർത്താൻ ഡ്രൈവേറാട് നഴ്സ് ആവശ്യെപ്പട്ടു. പ്രസവം നടക്കുേമ്പാൾ ആംബുലൻസിെന ചുറ്റി 12ഒാളം സിംഹങ്ങൾ നിലയുറപ്പിച്ചു. ചുറ്റും കൂരിരുട്ട്, കൂട്ടിന് സിംഹങ്ങളും. എന്തു ചെയ്യണമെന്നറിയാെത ഭയന്ന നിമിഷങ്ങൾ. ആ സംഭവം ഒാർത്തെടുക്കുേമ്പാൾ മാങ്കുെബൻ മാക്വാന ഇപ്പോഴും ഭയന്നു വിറക്കുന്നു.
സിംഹങ്ങളുടെ ചലനങ്ങൾ നിരീക്ഷിച്ച ഡ്രൈവർ, അശോകിനും മാങ്കുബെന്നിനും ധൈര്യം നൽകി. സിംഹങ്ങളെ അകറ്റാനായി പതുക്കെ വാഹനം മുന്നോെട്ടടുത്തു. ആ സമയം ആംബുലന്‍സിനകത്ത് യുവതിയുടെ പ്രസവമെടുക്കുന്ന തിരക്കിലായിരുന്നു അശോക്. 20 മിനിട്ടോളം പ്രസവം നീണ്ടു. ആ സമയമത്രയും ആംബുലൻസിനോട് ചേർന്ന് വലിയ സിംഹക്കൂട്ടം തന്നെയുണ്ടായിരുന്നു. കൂരിരുട്ടത്ത് െകാടുംകാട്ടിനുള്ളിൽ സിംഹങ്ങെള സാക്ഷി നിർത്തി മാങ്കുശബൻ മാക്വാന ആൺ കുഞ്ഞിന് ജൻമം നൽകി.
വാഹനം മുന്നോട്ടു നീങ്ങുേമ്പാൾ വാഹനത്തിെൻറ വെളിച്ചത്തിനും ചലനത്തിനും അനുസരിച്ച് സിംഹങ്ങളും നീങ്ങി; ഭയന്നു പോയ നിമിഷങ്ങൾ അശോക് ഓര്‍ക്കുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.