ലോകത്തിന്‍റെ വിവാഹമോചന തലസ്ഥാനമായി പോർച്ചുഗൽ; ഏറ്റവും കുറവ് ഈ രാജ്യത്ത്
text_fieldsലോകത്തെ വിവാഹമോചന നിരക്കിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗൽ. 94 ശതമാനം വിവാഹമോചന നിരക്കാണ് പോർച്ചുഗല്ലിന്‍റേത്. ഒരു ശതമാനം മോചന നിരക്കോടെ ഇന്ത്യ പട്ടികയിൽ ഏറ്റവും പിന്നിലാണ്. ഗ്ലോബൽ ഇൻഡക്സ് പുറത്തുവിട്ട കണക്കിലാണ് ലോക രാജ്യങ്ങളുടെ വിവാഹമോചന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യക്ക് പിറകിൽ വിയറ്റ്നാമിനാണ് വിവാഹമോചന നിരക്ക് കുറവിൽ രണ്ടാം സ്ഥാനമുള്ളത്. ഏഴ് ശതമാനമാണ് ഇവിടത്തെ മോചന നിരക്ക്. പൊതുവേ യൂറോപ്യൻ രാജ്യങ്ങളാണ് ഡിവോഴ്സ് റേറ്റിൽ മുന്നിലുള്ളത്. പോർച്ചുഗൽ കഴിഞ്ഞാൽ 85 ശതമാനവുമായി സ്പെയിനാണ് തൊട്ടുപിന്നിൽ. ലക്സംബർഗ്, ഫിൻലാൻഡ്, ബെൽജിയം, ഫ്രാൻസ്, സ്വീഡൻ എന്നിവയുൾപ്പെടെ മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളും വിവാഹമോചന നിരക്ക് 50 ശതമാനത്തിലധികം രേഖപ്പെടുത്തിയിട്ടുണ്ട്.യു.എസും കാനഡയും സമാനമായ വിവാഹമോചന നിരക്ക് പങ്കിടുന്നു, 50 ശതമാനം.
പൊതുവേ ഏഷ്യൻ രാജ്യങ്ങളിലാണ് വിവാഹമോചന നിരക്ക് കുറവ്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനിൽ 14 ഉം ആണ് നിരക്ക്. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, തുർക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.മെക്സിക്കോയിൽ 17 ശതമാനം വിവാഹങ്ങൾ മോചനത്തിൽ കലാശിക്കുന്നു. ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജപ്പാനിൽ 35 ശതമാനം ബന്ധങ്ങളിലും വിവാഹമോചനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ജർമ്മനിയിൽ 38 ശതമാനം ബന്ധങ്ങളും തകരുന്നു, ബ്രിട്ടനിൽ ഇത് 41 ശതമാനവുമാണ്. ചൈനയിലെ 44 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിക്കുന്നു.
ഇന്ത്യയിലെ വിവാഹമോചനം
ഇന്ത്യയിൽ, വിവാഹമോചനം ദമ്പതികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. ഒരാളുടെ മതത്തെ ആശ്രയിച്ച് നിയമങ്ങളും വ്യത്യാസപ്പെടും. ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും വിവാഹമോചന നടപടികൾ നിയന്ത്രിക്കുന്നത് 1955-ലെ ഹിന്ദു വിവാഹ നിയമമാണ്. അതേസമയം, മുസ്ലീങ്ങൾ 1939-ലെ മുസ്ലീം വിവാഹമോചന നിയമം പാലിക്കുന്നു.
പാഴ്‌സികൾക്ക്, 1936-ലെ പാഴ്‌സി വിവാഹ-വിവാഹമോചന നിയമമാണ് ബാധകമായിട്ടുള്ളത്. അതേസമയം ക്രിസ്ത്യാനികൾ 1869ലെ ഇന്ത്യൻ വിവാഹമോചന നിയമമാണ് പിന്തുടരുന്നത്. മറുവശത്ത്, ഇന്റർകാസ്റ്റ് വിവാഹങ്ങൾ 1954-ലെ പ്രത്യേക വിവാഹ നിയമത്തിന്റെ പരിധിയിൽ വരുന്നു. 2023 മേയിലാണ് റിപ്പോർട്ട് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.