രാഷ്്ട്രപതി: നീക്കം സജീവമാക്കി ഇടതുപക്ഷം
text_fieldsന്യൂഡൽഹി: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ദലിത് സ്ഥാനാർഥിെയ പ്രഖ്യാപിച്ച് പ്രതിപക്ഷനിരയിൽ പോലും ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചതോടെ പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇടതുപക്ഷം സജീവമാക്കി. ജൂൺ 22ന് ചേരുന്ന 17 പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ സമവായം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും സി.പി.െഎയും. കോൺഗ്രസ് അടക്കമുള്ള പ്രധാന പാർട്ടികളുമായി ഇതിനകം തന്നെ അനൗദ്യോഗിക ചർച്ചകൾ നടത്തും.
ആർ.എസ്.എസ് അനുയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ച് ദലിത് കാർഡ് ഇറക്കിയ ബി.ജെ.പിയെ പ്രതിരോധിക്കാൻ ദലിത് സ്ഥാനാർഥിയെത്തന്നെ നിർത്തണമെന്ന അഭിപ്രായമാണ് മിക്ക പ്രതിപക്ഷപാർട്ടികൾക്കും. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേരാണ് സി.പി.എം നേതൃത്വം മുന്നോട്ടുവെച്ചതെങ്കിലും ദലിത് സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രാംനാഥ് കോവിന്ദിനെ എതിർക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രസ്താവിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ പൗത്രനും ഭാരിപ മഹാസംഘ് (ബി.ബി.എം) നേതാവുമായ പ്രകാശ് അംബേദ്കറുടെ പേര് സി.പി.എമ്മും സി.പി.െഎയും മുന്നോട്ടുവെക്കുന്നുണ്ട്. എൻ.ഡി.എയുടെ ദലിത് സ്ഥാനാർഥിയെ നേരിടാൻ മൂർച്ചയേറിയ ആയുധമാവും പ്രകാശ് അംബേദ്കറെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള പ്രതിബദ്ധതക്കുപുറമേ അംബേദ്കർ മുന്നോട്ടുവെക്കുന്ന ആശയം പിന്തുടരുന്ന നേതാവ് എന്നത് പ്രതിപക്ഷപാർട്ടികൾക്ക് സ്വീകാര്യത നൽകുമെന്നും അവർ കരുതുന്നു. ഗുജറാത്തിലെ ഉനയിൽ 2016 ൽ നാല് ദലിതുകളെ മർദിച്ച വിഷയത്തിലും ഗോരക്ഷക വിഷയത്തിലും രൂക്ഷവിമർശനവുമായി പ്രകാശ് അംബേദ്കർ രംഗത്തെത്തിയിരുന്നു. രണ്ട് തവണ ലോക്സഭാംഗവും ഒരുതവണ രാജ്യസഭാംഗവും ആയിരുന്നു അദ്ദേഹം.
അതേസമയം, സി.പി.െഎക്കുള്ളിൽ നിന്ന് ദേശീയ സെക്രട്ടറി ഡി. രാജയുടെ പേരും ചർച്ചയാവുന്നുണ്ട്. എന്നാൽ, പാർട്ടിയിലെ മൂന്ന് ദലിത് നേതാക്കളുടെ പേരുകളാണ് കോൺഗ്രസ് നേതൃത്വം അനൗപചാരികമായി പുറത്തുവിടുന്നത്. ഉപപ്രധാനമന്ത്രിയായിരുന്ന ദലിത് നേതാവ് ജഗ്ജീവൻ റാമിെൻറ മകളും ലോക്സഭ മുൻ സ്പീക്കറുമായ മീര കുമാർ, ലോക്സഭയിൽ കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർെഗ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും യു.പി.എ സർക്കാറിൽ ആഭ്യന്തരമന്ത്രിയുമായിരുന്ന സുശീൽ കുമാർ ഷിൻഡേ എന്നീ പേരുകളാണ് അവ. എന്നാൽ 22ലെ യോഗത്തിൽ കോൺഗ്രസിെൻറ നിർേദശങ്ങൾക്ക് മറ്റ് പ്രതിപക്ഷ കക്ഷികളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവുമോയെന്നതിൽ സംശയമുണ്ട്. പ്രതിപക്ഷപാർട്ടികളുടെ സ്ഥാനാർഥി പൊതുസ്വീകാര്യനും കോൺഗ്രസ് ഇതരനുമായിരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനും സി.പി.െഎക്കും മറ്റ് പാർട്ടികൾക്കുമുള്ളത്.
രാംനാഥ് കോവിന്ദിെൻറ പേരിനെചൊല്ലി നിതീഷ് കുമാറും ലാലുപ്രസാദ് യാദവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഗൗരവമുള്ള പ്രശ്നമായി സി.പി.എം കരുതുന്നില്ല. സ്ഥാനാർഥിത്വവിഷയം പാർട്ടി തീരുമാനിക്കുമെന്ന നിതീഷിെൻറ വാക്കുകളിലാണ് വിശ്വാസം അർപ്പിക്കുന്നത്. മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് സി.പി.എം മുന്നോട്ടുെവക്കുന്ന പേരിനെ പിന്തുണക്കാൻ പ്രശ്നമുണ്ടാകാതിരിക്കാൻ പൊതുസ്വീകാര്യനെന്ന നിലയിൽ പ്രകാശ് അംബേദ്കറുടെതുൾപെടെ ഉയർന്നുവരണമെന്ന നിലപാടാണ് സി.പി.എമ്മിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.