പ്രധാനമന്ത്രിയും രാഷ്ട്രപതിയും 26/11 ഇരകൾക്ക് ആദരാജ്ഞലി അർപ്പിച്ചു
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണത്തിെൻറ പത്താം വാർഷിക ദിനത്തിൽ ഭീകരാക്രമണത്തിെൻറ ഇരകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ആദരാജ്ഞലി അർപ്പിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും ഭീകരാക്രമണ ഇരകളെ സ്മരിച്ചത്.
മുംബൈ ഭീകരാക്രമണം നടന്നിട്ട് 10 വർഷമാകുന്നു. ഭീകരാക്രമണത്തിെൻറ ദുരന്തം പേറുന്നവർക്കും കുടുംബത്തിനുമൊപ്പമാണ് പ്രാർഥനകൾ. ആ ദിവസങ്ങളിൽ ഏറ്റവും വലിയ ത്യാഗം ചെയ്ത പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യ നീതി നടപ്പാക്കുന്നതിനായും തീവ്രവാദത്തിെനതിരെ പ്രവർത്തിക്കുന്നതിനായും നിലകൊള്ളും - രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
നവംബർ 26 ലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരർക്കെതിരെ സ്വജീവൻ മറന്ന് പോരാടിയ ധീരരായ പൊലീസ്, സൈനിക ഉദ്യാഗസ്ഥർക്ക് മുന്നിൽ രാജ്യം നന്ദിയോടെ തലകുനിക്കുന്നു - പ്രധാനമന്ത്രി നരേരന്ദ മോദി ട്വീറ്റ് ചെയ്തു.
2008 നവംബർ 26നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം മുംബൈയിൽ അരങ്ങേറിയത്. അറബിക്കടൽ വഴി ബോട്ടിൽ ദക്ഷിണ മുംബൈയിലെ ബുധ്വാർപേട്ടിൽ വന്നിറങ്ങിയ, പാകിസ്താൻ ആസ്ഥാനമായ 10 ലശ്കറെ ത്വയ്യിബ ഭീകരരാണ് 62 മണിക്കൂറോളം രാജ്യത്തെ മുൾമുനയിൽ നിർത്തിയത്.
ഇവർ താജ്, ട്രൈഡൻറ് നക്ഷത്ര ഹോട്ടലുകൾ, ലിയൊപോൾഡ് കഫെ, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയും വില്ലെ പാർലെയിലും വാഡിബന്ദറിലും ടാക്സികളിൽ സ്ഫോടനം നടത്തുകയും ചെയ്തു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ദേശീയ സുരക്ഷ സേനയിലെ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ഹേമന്ത് കർകരെയും അടക്കം ഏതാനും സൈനിക, പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഒമ്പത് പാക് ഭീകരരെ വധിച്ച പൊലീസ് അജ്മൽ കസബിനെ പിടികൂടി.
2010 മേയ് ആറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ച കസബിനെ 2012 നവംബർ 21ന് പുലർെച്ച പുണെ യേർവാഡ ജയിലിൽ തൂക്കിലേറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.