ജെല്ലിക്കെട്ട്: ഒാർഡിനൻസിൽ പ്രസിഡൻറ് ഒപ്പ് വെച്ചേക്കും
text_fieldsന്യൂഡൽഹി: ജെല്ലിക്കെട്ടിനായി തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിൽ പ്രസിഡൻറ് പ്രണബ് മുഖർജി ഉടൻ ഒപ്പുവെച്ചേക്കും. ഇന്ന് വൈകുന്നേരത്തിനകം ഒാർഡിനൻസ് പ്രാബല്യത്തിൽ വരുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയശേഷം പുറത്തുവന്ന എ.െഎ.എ.ഡി.എം.കെ നേതാവ് എം. തമ്പിദുരൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ തമിഴ്നാട് സർക്കാർ തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സർക്കാറിന് തിരിച്ചയച്ചിരുന്നു.
വിഷയത്തിൽ പ്രതിഷേധക്കാരെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. തമിഴ്നാടിെൻറ വികാരം മനസിലാക്കുന്നു. അത് പൂർത്തീകരിക്കാൻ സർക്കാർ പരിശ്രമിക്കും. തമിഴ്നാടിെൻറ സമ്പന്നമായ പാരമ്പര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. തമിഴരുടെ പാരമ്പര്യം സംരക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നുമാണ് മോദി ട്വിറ്റ് ചെയ്തത്. അതിനിടെ ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധം തമിഴ്നാട്ടിൽ അഞ്ചാം ദിനവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.