Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്ര മാനവ വിഭവ ശേഷി മ​ന്ത്രാലയം ഇനിമുതൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര മാനവ വിഭവ ശേഷി...

കേന്ദ്ര മാനവ വിഭവ ശേഷി മ​ന്ത്രാലയം ഇനിമുതൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തി​െൻറ പേര്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്ന്​ മാറ്റാനുള്ള തീരുമാനം പ്രാബല്യത്തിൽ. തീരുമാനം രാഷ്​ട്രപതി രാംകോവിന്ദ്​ അംഗീകരിച്ചു. ഇതോ​െട ​േ​കന്ദ്ര മാനവ വിഭവശേഷി മന്ത്രി, വിദ്യാഭ്യാസ മന്ത്രിയായി മാറ​ും.

കരട്​ വിദ്യാഭ്യാസ നയത്തി​െൻറ ഭാഗമായാണ്​ പേരുമാറ്റം. വിദ്യാഭ്യാസ, പഠന​ പ്രവർത്തനങ്ങൾക്ക്​ ഊന്നൽ നൽകുന്നതി​െൻ ഭാഗമായാണ്​ പേരുമാറ്റുന്നത്​ എന്നാണ്​ സർക്കാറി​െൻറ വാദം. 1985ൽ രാജീവ്​ ഗാന്ധി പ്രധാനമന്ത്രിയായിരി​ക്കു​േമ്പാഴാണ്​ മാനവ വിഭവശേഷി മന്ത്രാലയമെന്ന പേരു നൽകിയത്​. 1992ൽ വിദ്യാഭ്യാസ നയം വീണ്ടും പരിഷ്​കരിച്ചു. രാജീവ്​ ഗാന്ധി മന്ത്രിസഭയിലെ പി.വി. നരസിംഹ റാവുവായിരുന്നു ആദ്യ മാനവ വിഭവശേഷി മന്ത്രി.

ഐ.സ്​.ആർ.ഒ ചെയർമാനായിരുന്ന കെ. കസ്​തൂരിരംഗൻ അധ്യക്ഷനായ പാനൽ രൂപപ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ പേരുമാറ്റാൻ നിർദേശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HRD MinistryHRDRam Nath KovindEducation Ministry
Next Story