നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന പ്രതിയുടെ ദയാഹരജി രാഷ്ട്രപതി തള്ളി
text_fieldsന്യൂഡൽഹി: നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വസന്ത സമ്പത്ത് ദുപാരെ (61)യുടെ ദയാഹർജി രാഷ്ട്രപതി ദ്രൗപതി മുർമു തള്ളി. 2008ൽ മഹാരാഷ്ട്രയിലായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം മുർമു തള്ളുന്ന ആദ്യത്തെ ദയാഹർജിയാണിത്. നാലു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധസിക്ഷ വിധിച്ചതിനെതിരെ ദുപാരെ നൽകിയ പുനഃപരിശോധനാ ഹർജി 2017 മെയിൽ സുപ്രീം കോടതി തള്ളിയിരുന്നു.
നാല് വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രീതിയും മറ്റ് സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ പ്രിതി വധ ശിക്ഷ അർഹിക്കുന്നുണ്ടെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. വിചാരണ കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ ലഭിച്ചതിന് പിന്നാലെയാണ് ദുപാരെയുടെ ഹർജി രാഷ്ട്രപതി തള്ളിയത്. അയൽവാസിയായ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കല്ലുകൾകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.