Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2024 4:37 PM GMT Updated On
date_range 21 Jan 2024 4:37 PM GMTരാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകും: ആശംസകൾ നേർന്ന് രാഷ്ട്രപതി
text_fieldsbookmark_border
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാഷ്ട്രപതി ആശംസകൾ കൈമാറിയത്.
രാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുമെന്ന് കത്തിൽ ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി. മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ ഭക്തിയുടെ ഉദാഹരണമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള രാജ്യവ്യാപകമായ ആഘോഷം ഇന്ത്യയുടെ ആത്മാവിന്‍റെ പ്രതിഫലനമാണ്. നമ്മുടെ രാജ്യത്തിന്‍റെ പുനരുജ്ജീവനത്തിന്‍റെ ഒരു പുതിയ ചക്രത്തിന്‍റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്ന നമ്മൾ ഭാഗ്യവാന്മാരാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story