രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പൊതുസ്വീകാര്യൻ; സി.പി.എമ്മും ചർച്ചക്ക്
text_fieldsന്യൂഡൽഹി: അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷനീക്കങ്ങൾക്കു ഗതിവേഗം. ഇക്കാര്യത്തിൽ സി.പി.എം നിലപാടിന് അനുസരിച്ച് മറ്റ് പ്രതിപക്ഷ കക്ഷികളുമായി ചർച്ചനടത്താൻ ചൊവ്വാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ സി.പി.എം പി.ബിയിൽ ധാരണയായി.
ഹിന്ദുത്വ അജണ്ടയോട് ആഭിമുഖ്യമില്ലാത്ത പൊതുസ്വകാര്യനായ ഒരാളാവണം അടുത്ത രാഷ്ട്രപതിയെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പി കേന്ദ്രംഭരിക്കുന്ന സാഹചര്യത്തിൽ അത്തരം നിലപാടുള്ള ഒരാൾ വേണമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്.
കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബിയെ ധരിപ്പിച്ചു. പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ എൻ.സി.പി നേതാവ് ശരദ് പവാറിനെയാണ് മറ്റ് പ്രതിപക്ഷ കക്ഷികൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിതന്നെ വിവിധകക്ഷി നേതൃത്വങ്ങളുമായി ചർച്ച നടത്തും. സോണിയ ഗാന്ധി വിളിച്ചുേചർത്ത യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പെങ്കടുത്തിരുന്നില്ല.
അതേസമയം, സീതാറാം യെച്ചൂരിയെ മൂന്നാംതവണകൂടി ബംഗാളിൽനിന്ന് രാജ്യസഭ സ്ഥാനാർഥിയാക്കണമെന്ന സംസ്ഥാന ഘടകത്തിെൻറ ആവശ്യത്തിൽ പി.ബിയിൽ ചർച്ച നടന്നില്ല. ഒഴിവുവരുന്ന സീറ്റിൽനിന്ന് രാജ്യസഭയിലേക്ക് അയക്കാൻ യെച്ചൂരിയുടെ പേര് മാത്രം ഏകകണ്ഠമായി നിർദേശിച്ച ബംഗാൾ സംസ്ഥാന സമിതിയുടെ കത്ത് വായിെച്ചങ്കിലും ചർച്ചയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.