കോവിന്ദ് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
text_fieldsന്യൂഡൽഹി: രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14ാമത് രാഷ്ട്രപതി. പാർലമെൻറിലും നിയമസഭകളിലുമായി നടന്ന വോെട്ടടുപ്പുഫലം പുറത്തുവന്നപ്പോൾ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിനെ മൂന്നിൽ രണ്ട് വോട്ടിന് എൻ.ഡി.എ സ്ഥാനാർഥി പിന്തള്ളി. പ്രണബ് മുഖർജിയുടെ പിൻഗാമിയായി ചൊവ്വാഴ്ച രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്യും. കെ.ആർ. നാരായണനു ശേഷം, പ്രഥമ പൗരെൻറ ഇരിപ്പിടത്തിലെത്തുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനാണ് രാം നാഥ് കോവിന്ദ്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ബി.ജെ.പിക്കാരനും.
തെരഞ്ഞെടുക്കപ്പെട്ട 776 എം.പിമാരും 4,120 എം.എൽ.എമാരും വോട്ടർമാരായ തെരഞ്ഞെടുപ്പിൽ നിയുക്ത രാഷ്ട്രപതിക്ക് ലഭിച്ചത് 7,02,044 വോട്ടുമൂല്യം വരുന്ന 2,930 വോട്ട്. ഇത് പോൾ ചെയ്ത വോട്ടിെൻറ 65.65 ശതമാനം വരും. മീര കുമാറിന് 3,67,314 വോട്ടുമൂല്യമുള്ള 1,844 വോട്ട് കിട്ടി. കേരളത്തിലെ ആകെ വോട്ടുമൂല്യത്തിൽ മീര കുമാറിന് 20,976ഉം രാം നാഥ് കോവിന്ദിന് 152ഉം ലഭിച്ചു.
n കൂറുമാറ്റങ്ങളും കൈപ്പിഴകളും തെളിഞ്ഞുകണ്ട വോെട്ടടുപ്പിൽ പാർലമെൻറ് അംഗങ്ങളിൽ 21 പേരുടെ വോട്ട് അസാധുവായി. ഡൽഹിയിലെ എ.എ.പി എം.എൽ.എമാരിൽ മൂന്നുപേർ രാം നാഥ് കോവിന്ദിന് അനുകൂലമായി വോട്ടു ചെയ്തിട്ടുണ്ട്. യു.പി, ഗുജറാത്ത്, ഗോവ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും വോട്ട് മറുകണ്ടം ചാടി.
ഒരിക്കലും പ്രതീക്ഷിക്കുകയോ കൊതിക്കുകയോ ചെയ്യാത്ത അവസരമാണ് തനിക്ക് ലഭിച്ചതെന്ന് ഫലമറിഞ്ഞ ശേഷം നടത്തിയ ആദ്യപ്രതികരണത്തിൽ രാം നാഥ് കോവിന്ദ്. വലിയൊരു ഉത്തരവാദിത്തമാണിതെന്നും തിരിച്ചറിയുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വിശ്വസിക്കുന്ന തത്വങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയതെന്ന് 17 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലഭിച്ച മീര കുമാർ പ്രതികരിച്ചു.
യു.പിയിലെ പിന്നാക്ക ഗ്രാമമായ പരോഖ് സ്വദേശിയും 71കാരനുമായ രാം നാഥ് കോവിന്ദ് 12 വർഷം രാജ്യസഭാംഗമായിരുന്നു. രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോഴാണ് ബിഹാർ ഗവർണർ സ്ഥാനം രാജിവെച്ചത്. കാൽ നൂറ്റാണ്ടായി ബി.ജെ.പിയിൽ പ്രവർത്തിച്ചുവന്ന രാം നാഥ് കോവിന്ദിന് ബി.ജെ.പിയുെട ദലിത് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉപകാരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനും അദ്ദേഹത്തോടുള്ള അടുപ്പം മുതൽക്കൂട്ടായി.
ത് രാഷ്ട്രപതി പ്രണബ് മുഖർജി 24ന് പടിയിറങ്ങും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിനാണ്.
എം. വെങ്കയ്യ നായിഡു എൻ.ഡി.എ സ്ഥാനാർഥിയും ഗോപാൽകൃഷ്ണ ഗാന്ധി 18 പാർട്ടികളുടെ പിന്തുണയുള്ള പ്രതിപക്ഷ സ്ഥാനാർഥിയുമാണ്.
#WATCH Live: President elect Ram Nath Kovind addresses at his house in Delhi https://t.co/rQyziPEPrM
— ANI (@ANI_news) July 20, 2017
#WATCH: Returning Officer of #PresidentialElection2017, Anoop Mishra declares #RamNathKovind's name as the next President of India. pic.twitter.com/jlVy18vhtR
— ANI (@ANI_news) July 20, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.