രാഷ്ട്രപതി െതരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ െതരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. പാർലമെന്റിന്റെ 62ാം നമ്പർ മുറിയിലും സംസ്ഥാനങ്ങളിലെ നിയമസഭകളിലുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് പൂർത്തിയാകും. ഇൗ മാസം 20നാണ് വോെട്ടണ്ണൽ.
പാര്‍ലമെന്റിൽ ലോക്സഭ, രാജ്യസഭ സെക്രട്ടറിമാര്‍ വോട്ടെടുപ്പ് നിയന്ത്രിക്കുക. നിയമസഭ സെക്രട്ടറിമാരായിരിക്കും സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍. തെരഞ്ഞെടുക്കപ്പെടുന്നയാൾ ഇൗമാസം 25ന് പാർലമെന്റ് സെൻട്രൽ ഹാളിൽ ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന പ്രത്യേക പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഇല്ലെങ്കില്‍ വോട്ട് അസാധുവായി പ്രഖ്യാപിക്കും. 543 ലോക്സഭ അംഗങ്ങളും 233 രാജ്യസഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാർ. ഇവരുടെ വോട്ടിന്റെ ആകെ മൂല്യം 10,98,903 ആണ്. 50 ശതമാനത്തിന് മുകളില്‍ വോട്ടിന്റെ മൂല്യം ലഭിക്കുന്ന സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടും.
എൻ.ഡി.എ സ്ഥാനാർഥി മുന്‍ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മുൻ ലോക്സഭ സ്പീക്കര്‍ മീര കുമാറും തമ്മിലാണ് മത്സരം. നിലവിലുള്ള പിന്തുണ പരിഗണിക്കുേമ്പാൾ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ആകെ വോട്ടിന്റെ 60 ശതമാനത്തിന് മുകളില്‍ വോട്ടുമൂല്യം നേടി ജയിക്കുമെന്നാണ് കരുതുന്നത്.
എൻ.ഡി.എ ഘടകകക്ഷികൾക്കു പുറമേ ജനതാദൾ-യു, തെലങ്കാന രാഷ്ട്രീയ സമിതി, എ.െഎ.എ.ഡി.എം.െകയുടെ ഇരുവിഭാഗം, െവെ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയവ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി തുടങ്ങി 17 പാർട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.