രാഷ്്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ യോഗം ഇന്ന്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കായി പ്രതിപക്ഷ കക്ഷികൾ ഇന്ന് യോഗം ചേരും. പ്രതിപക്ഷവുമായി കൂടിയാേലാചന നടത്തുമെന്ന് പറഞ്ഞ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മൂന്ന് കേന്ദ്ര മന്ത്രിമാരടങ്ങുന്ന സമിതിയുണ്ടാക്കിയതിന് പിറകെയാണ് പ്രതിപക്ഷ യോഗം.
ബി.െജ.പി ചർച്ചക്ക് കമ്മിറ്റിയെ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും തങ്ങളുമായി കൂടിയാേലാചനക്ക് വന്നിട്ടിെല്ലന്ന് യോഗത്തിൽ പെങ്കടുക്കുന്ന സി.പി.െഎ നേതാവ് ഡി. രാജ ‘മാധ്യമ’ത്തോട് പറഞ്ഞു. അവർ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് ചർച്ചക്ക് വരുകയാണെങ്കിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കും. ഭരണഘടനയോട് പ്രതിബദ്ധതയും മതേതരത്വവിശ്വാസവുമുള്ള ഒരു സ്ഥാനാർഥിക്കായുള്ള അന്വേഷണമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. അത്തരത്തിലുള്ള ഒരു സ്ഥാനാർഥിയെ മാത്രമേ തങ്ങൾ പിന്തുണക്കൂ എന്നും രാജ വ്യക്തമാക്കി.
യോഗസ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നാണ് ഗുലാം നബി ആസാദ് സംഘടന നേതാക്കളെ അറിയിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും ഇതേ യോഗത്തിൽ നടക്കും. നേരത്തേ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉപസമിതിയെ ശരത് പവാർ നയിക്കില്ല. അതിനു പകരം പ്രഫുൽ പേട്ടലിനെയാണ് ആ സ്ഥാനത്തേക്ക് പവാർ നിർദേശിച്ചിരിക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാർജുൻ ഖാർഗെയും കോൺഗ്രസിെൻറ പ്രതിനിധികളായി സമിതിയിലുണ്ട്.
പവാറിനെ പ്രസിഡൻറ് സ്ഥാനാർഥിയാക്കണമെന്ന് പല പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം തയാറായിട്ടില്ല. മഹാത്മ ഗാന്ധിയുടെ പൗത്രൻ ഗോപാൽ കൃഷ്ണ ഗാന്ധി, മുൻ സ്പീക്കർ മീരാകുമാർ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ചർച്ചയിൽ ഉയർന്നുകേൾക്കുന്നത്.
എൻ.ഡി.എ ലിസ്റ്റിൽ ഡോ. വീരേന്ദ്ര ഹെഗ്ഡെക്കും സാധ്യത
ബംഗളൂരു: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർഥിക്കായി എൻ.ഡി.എ ഒരുക്കുന്ന ലിസ്റ്റിൽ പ്രഥമ പരിഗണന ധർമസ്ഥല ക്ഷേത്രം അധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെക്കെന്ന് സൂചന. ആത്മീയ നേതാവ് എന്നതിലുപരി സാമൂഹിക പുനരുദ്ധാരകൻ കൂടിയായ ഹെഗ്ഡെയുടെ സാധ്യത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായിട്ടുണ്ട്. പത്മവിഭൂഷൺ, പത്മഭൂഷൺ അവാർഡ് ജേതാവായ ഹെഗ്ഡെ ദക്ഷിണ കനറയിൽ നടപ്പാക്കിയ ‘ബ്രെയിൻ ചൈൽഡ്’ എന്ന മൈേക്രാ ഫിനാൻസിങ് പദ്ധതി ലക്ഷക്കണക്കിന് വനിതകൾക്കാണ് ജീവിതമാർഗം നേടിക്കൊടുത്തത്. ജൈനമത വിശ്വാസിയായ ഹെഗ്ഡെ 20ാം വയസ്സിലാണ് ധർമാധികാരിയാവുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്താൻ മൂന്നംഗ സമിതിയെയാണ് ഞായറാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയിൽ. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെ സ്ഥാനാർഥിയാക്കണമെന്ന ശിവസേന നിർദേശം ബി.ജെ.പി നേരത്തെ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.