രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഭൈമീകാമുകരിൽ അധികവും അയോഗ്യർ
text_fieldsന്യൂഡൽഹി: ആസന്നമായ രാഷ്ട്രപതി തെരെഞ്ഞടുപ്പിൽ ഇതുവരെ നാമനിർദേശപത്രിക നൽകിയ 13 പേരിൽ അധികവും അടിസ്ഥാന യോഗ്യതയില്ലാത്തവർ. തെരഞ്ഞെടുപ്പ് നിയമങ്ങളനുസരിച്ച് ഏത് പാർലമെൻറ് നിയോജക മണ്ഡലത്തിലാണ് തനിക്ക് വോട്ടവകാശമുള്ളത് എന്ന് രേഖപ്പെടുത്തുകയും പത്രികയോടൊപ്പം 15,000 രൂപ കെട്ടിവെക്കുകയും വേണം. വെള്ളിയാഴ്ച പത്രിക നൽകിയവരിൽ ആറു പേരും ഇത്തരം നിബന്ധനകൾ പാലിക്കാത്തവരാണ്.
സാധാരണ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാതവണയും 80 മുതൽ 90 വരെ സ്ഥാനാർഥികൾ രംഗത്തുവരാറുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സ്വയം പിന്മാറുകയോ സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോകുകയോ ചെയ്യാറാണ് പതിവെന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നിലവിൽ സ്ഥാനാർഥികൾ തങ്ങളുടെ പത്രികയോടൊപ്പം പേര് നിർദേശിച്ച എം.എൽ.എമാരോ എം.പിമാരോ ആയ 50 പേരുടെയും പിന്താങ്ങിയ 50 പേരുടെയും പട്ടിക സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഇതുവരെ പത്രിക നൽകിയവരിൽ ആരും ഇൗ പട്ടിക സമർപ്പിച്ചിട്ടില്ല.
അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൗതുകങ്ങൾ ഏറെയുണ്ട്. ദമ്പതികൾ ഒരേ സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നുവെന്നതാണ് അതിൽ ഒന്ന്. മുംബൈക്കാരായ മുഹമ്മദ് പേട്ടൽ അബ്ദുൽ ഹാമിദും അദ്ദേഹത്തിെൻറ ഭാര്യ സൈറ ബാനുവുമാണ് പരസ്പരം മത്സരിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള കെ.പി. പത്മരാജനാണ് മറ്റൊരു സ്ഥാനാർഥി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെയുള്ള വിവിധ തെരഞ്ഞെടുപ്പുകളിലായി 150ലധികം തവണ മത്സരിച്ച് ലിംക ബുക്സിൽ ഇടംനേടിയ ആളാണ് പത്മരാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.