കഠ്വ സംഭവം നാണക്കേട്, കിരാതം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം -രാഷ്ട്രപതി
text_fieldsകക്രിയാൽ (ജമ്മു): കഠ്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കിരാതവും ലജ്ജാകരവുമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കുട്ടികൾക്ക് സമൂഹം സുരക്ഷയൊരുക്കണം. കുട്ടികൾക്കെതിരായ കുറ്റകൃത്യം മനുഷ്യത്വത്തിന് തന്നെ എതിരാണ്. സംഭവത്തെ അപലപിച്ച അദ്ദേഹം ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിെൻറ പൊതുബാധ്യതയാണെന്ന് ഒാർമിപ്പിച്ചു.
‘‘സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനു ശേഷവും ഇത്തരം സംഭവം ഉണ്ടാകുന്നത് നാണക്കേടാണ്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ എേങ്ങാട്ടാണ് സഞ്ചരിക്കുന്നത്. എന്ത് വികസനമാണ് സമൂഹം കൈവരിച്ചത്. ഭാവി തലമുറക്ക് എന്താണ് നമുക്ക് നൽകാനുള്ളത്’’ -രാഷ്ട്രപതി പറഞ്ഞു. ജമ്മുവിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ശ്രീ മാതാ വൈഷ്ണവോ ദേവി സർവകലാശാലയിൽ ആറാമത് ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കുട്ടികളുടെ പുഞ്ചിരിയാണ് ലോകത്തിലെ ഏറ്റവും ഭംഗിയുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവർക്ക് സംരക്ഷണം നൽകുന്നതിലാണ് സമൂഹത്തിെൻറ മഹത്തായ വിജയം കുടികൊള്ളുന്നത്. കുട്ടികൾ അവരുടെ സുരക്ഷിതത്വം അനുഭവിച്ചറിയുന്ന സാഹചര്യം വേണം. ‘‘രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും കുട്ടികൾ ആക്രമണത്തിനിരയാകുന്നുണ്ട്. എവിടെയായാലും അവർ സംരക്ഷിക്കപ്പെടണം. ഒരു മകൾക്കും ഒരു സഹോദരിക്കും ഇത്തരം ക്രൂരത വരാൻ പാടില്ല. അത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. നീചവും പ്രാകൃതവുമായ സംഭവമാണ് ഉണ്ടായത്’’ രാഷ്ട്രപതി വ്യക്തമാക്കി.
#WATCH Pres Kovind says, 'after,70 years of independence such an incident occurring in any part of the country is shameful. We have to think what kind of society are we developing. It's our responsibility to ensure such a thing doesn't happen to any girl or woman', on Kathua case pic.twitter.com/HhPZV0oAlX
— ANI (@ANI) April 18, 2018
കഠ്വയിൽ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മാസങ്ങൾക്ക് ശേഷം രാജ്യത്ത് സജീവ ചർച്ചയാവുകയും അത് വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രപതി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.