Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 7:35 AM GMT Updated On
date_range 15 Jan 2021 7:35 AM GMTരാമക്ഷേത്ര നിർമാണത്തിന് രാംനാഥ് കോവിന്ദ് അഞ്ചുലക്ഷം രൂപ സംഭാവന നൽകി
text_fieldsbookmark_border
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന നൽകി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.
മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂർണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും. രാമഭക്തൻമാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിർമിക്കുകയെന്ന് സമിതി അറിയിച്ചിരുന്നു.
രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെതന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വർണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story