രാഷ്ട്രപതിയും ഭാര്യയും ജഗന്നാഥ ക്ഷേത്രത്തിൽ അപമാനിക്കപ്പെെട്ടന്ന്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവർ ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര ദർശനത്തിനിടെ അപമാനിക്കപ്പെട്ടതായി റിപ്പോർട്ട്. മാർച്ച് 18ന് നടന്ന സംഭവത്തിൽ പുരി ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. ഒരു കൂട്ടം ക്ഷേത്ര പരിചാരകർ ശ്രീകോവിലിനു സമീപം പ്രസിഡൻറിനെ തടയുകയും അദ്ദേഹത്തിെൻറ ഭാര്യയെ തള്ളുകയും ചെയ്തതായി ടൈംസ് ഒാഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
രാവിലെ 6.35 മുതൽ 8.40 വരെയുള്ള സമയം മറ്റ് ഭക്തജനങ്ങളെ തടഞ്ഞു നിർത്തി വിശിഷ്ട വ്യക്തികൾക്ക് സുഖപ്രദമായ ദർശനം ഉറപ്പാക്കിയിരുന്നു. ചില പരിചാരകരേയും സർക്കാർ ഉദ്യോഗസ്ഥരേയും ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കാൻ അനുവദിച്ചിരുന്നു.
ക്ഷേത്രം പരിചാരകർ രാഷ്ട്രപതിക്ക് മുറിയൊരുക്കിയിരുന്നില്ലെന്നും ചില പരിചാരകർ രാഷ്ട്രപതിയും ഭാര്യയും ക്ഷേത്ര ദർശനം നടത്തിക്കൊണ്ടിരിക്കെ തള്ളി നീക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ മൂന്ന് പരിചാരകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് മാർച്ച് 19ന് രാഷ്ട്രപതി ഭവൻ പുരി കലക്ടർ അരവിന്ദ് അഗർവാളിന് കത്തയച്ചിരുന്നു. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേർന്നു. യോഗത്തിെൻറ മിനുട്സ് വെളിച്ചത്തു വന്നതോടെയാണ് ഇക്കാര്യങ്ങൾ വാർത്തയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.