Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനബിദിനാശംസകൾ നേർന്ന്​...

നബിദിനാശംസകൾ നേർന്ന്​ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

text_fields
bookmark_border
നബിദിനാശംസകൾ നേർന്ന്​ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും
cancel

ന്യൂഡൽഹി: രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി തുടങ്ങിയവർ നബിദിനാശംസകൾ നേർന്നു.

''മീലാദുന്നബി ആ​ശംസകൾ. സമാധാനവും സമൃദ്ധിയും എല്ലായിടത്തുമുണ്ടാക​ട്ടെ. ദയയുടെയും സാഹോദര്യത്തി​െൻറയും ഗുണങ്ങൾ എപ്പോഴും നിലനിൽക്കട്ടെ. ഈദ്​ മുബാറക്​'' -നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തു.

''പ്രവാചകൻ മുഹമ്മദി​െൻറ ജന്മദിനത്തിൽഎല്ലാ പൗരന്മാർക്കും പ്രത്യേകിച്ച്​ മുസ്​ലിം സഹോദരൻമാർക്കും സഹോദരിമാർക്കും ആശംസകൾ നേരുന്നു. പ്രവാചക ജീവിതവും ആശയങ്ങളും പ്രേരണയായെടുത്ത്​ സമൂഹത്തി​െൻറ ഉയർച്ചക്കും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി പ്രവർത്തിക്കാം'' - രാഷ്​ട്രപതി ട്വീറ്റ്​ ചെയ്​തു.

''നബിദിന വേളയിൽ എല്ലാവർക്കും എ​െൻറ ആശംസകൾ. അനുകമ്പ, സമാധാനം, സാഹോദര്യം എന്നിവയാൽ നാം നയിക്കപ്പെട​ട്ടെ. ഈദ്​ മുബാറക്​'' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Milad-un-NabiRahul Gandhi
News Summary - President Kovind, PM Modi Greet People On Milad-un-Nabi
Next Story