കുംഭമേള: രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ പ്രയാഗ്രാജിലെത്തും
text_fieldsന്യൂഡൽഹി: അർധകുംഭമേള നടക്കുന്ന പ്രയാഗ്രാജ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ സന്ദർശിക്കും. മഹാഋഷി ഭരദ ്വാജിെൻറ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനാണ് രാഷ്ട്രപതി പ്രയാഗ്രാജിലെത്തുന്നത്. 30 അടി ഉയരമുള്ള മഹാഋഷിയുടെ പ്രതിമ 30 ദിവസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്.
സർക്കാർ നടത്തുന്ന ‘ഹരിത കുംഭമേള’ പരിപാടിയിലും രാഷ്ട്രപതി പെങ്കടുക്കും. ‘സ്വച്ഛ് കുംഭ്, സുരക്ഷിത കുംഭ്’ എന്ന തീമിലാണ് ഇത്തവണ കുംഭമേള നടത്തുന്നത്.
എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന കുംഭമേള മാർച്ച് നാലിനാണ് അവസാനിക്കുക. മേളയിൽ പെങ്കടുക്കുന്നതിനായി ആത്മീയ- സാമൂഹിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ലക്ഷകണക്കിന് തീർത്ഥാടകരാണ് എത്തുക. ത്രിവേണി സംഗമത്തിലെ പുണ്യ സ്നാനത്തിനും പ്രാർത്ഥനക്കും പൂജകൾക്കുമായി 150 ദശലക്ഷം പേർ പ്രയാഗ്രാജിലെത്തുമാണ് ഉത്തർപ്രദേശ് സർക്കാറിെൻറ കണക്കുകൂട്ടൽ.
തീർത്ഥാടകർക്കായി പതിനായിരത്തോളം താൽക്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ സജീകരിച്ചിട്ടുണ്ട്. വിദേശികൾക്കായി 1200 ഒാളം ആഡംബര ടെൻറുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.